Kerala

ചെറാട് മലമുകളിൽ വീണ്ടും ആളുകൾ കുടുങ്ങി ? ഫ്ലാഷ് ലൈറ്റുകൾ തെളിയുന്നു – ഫോറസ്ററ് ഉദ്യോഗസ്ഥർ മലകയറുന്നു

ബാബു കയറിയ മലയിൽ വീണ്ടും ആളുകൾ കയറിയതായി സൂചന, നാട്ടുകാരാണ് ആദ്യം ഈ കാര്യം അറിയിക്കുന്നത്.

സൂക്ഷിച്ചു നോക്കുമ്പോൾ മലയുടെ മുകൾ ഭാഗത്ത് നിന്നും ലൈറ്റുകൾ കണ്ടതായി ആണ് അറിയാൻ സാധിക്കുന്നത്. ഇതോടെ അന്വേഷണം ആരംഭിക്കാൻ ഫോറെസ്റ് വകുപ്പ് ഇറങ്ങിയതായാണ് അറിയാൻ സാധിക്കുന്നത്.

കേരളം ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരാൾക്ക് വേണ്ടി ഇത്രയും കഷ്ടത നിറഞ്ഞ രക്ഷാപ്രവർത്തനം കണ്ടത്, ബാബുവിനെ 3 ദിവസത്തോളം എടുത്താണ് ഇന്ത്യൻ സൈന്യത്തിന് രക്ഷിക്കാൻ സാധിച്ചത്. വീണ്ടും അതുപോലൊരു പ്രശ്നം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

നിരോധിത വനമേഖല ആയിട്ടു പോലും ബാബുവിനെതിരെ ഒരു ചെറിയ അന്വേഷണമോ കേസ് പോലെ നിയമ നടപടികളോ എടുക്കാൻ കേരളം സർക്കാർ ഭയന്നിരുന്നു. ജനങ്ങൾ സർക്കാരിനെതിരെ തിരിയും എന്നായിരുന്നു ഭയം. എന്നാൽ ഇപ്പോൾ വനം വകുപ്പ് തന്നെ പറയുന്നത് നിയമനടപടി തീർച്ചയായും സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ഇത് പോലെ ഉള്ള സംഭവങ്ങൾ അവർത്തിക്കപ്പെട്ടേക്കാം എന്നതാണ്.

കേരളത്തിനെ ലോകം വീക്ഷിച്ച സംഭവം ആയിരുന്നു ബാബു മലയിൽ കുടുങ്ങിയത്. കേരള പോലീസ്, കേരളം ഫയർ ഫോഴ്സ്, സ്പെഷ്യൽ ഫോഴ്സ് അടക്കം കിണഞ്ഞു ശ്രമിച്ചിട്ടും രക്ഷ ഇല്ലാതെ വന്നപ്പോൾ ആണ് ഇന്ത്യൻ സൈന്യത്തിന്റെ രണ്ടു ടീം ഇവിടെ എത്തിയതും ബാബുവിനെ രക്ഷിച്ചതും. നിലവിൽ രാത്രി അതെ മലയിൽ വെളിച്ചം കണ്ടതായി നാട്ടുകാർ പറയുമ്പോൾ ആശങ്കകൾ വർധിക്കുകയാണ് .

The Latest

To Top