Kerala

2022 ഐപിഎൽ താരലേലത്തിൽ മലയാളി താരങ്ങളെ തഴഞ്ഞതിനു സഞ്ജുവിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ

പലപ്പോഴും വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ള താരമാണ് സഞ്ജു സാംസൺ.

ന്യൂസിലൻഡിനെതിരായ നാലാം ടി 20 ഓപ്പണർ ആയി അവസരം ലഭിച്ചിട്ടും മികച്ച പ്രകടനം കാഴ്ച വെക്കാതിരുന്നതിനെ തുടർന്ന് താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു അന്ന് നിറഞ്ഞത്. എല്ലാ പന്തും സിക്സർ അടിക്കാൻ ശ്രമിക്കുന്നതാണ് സഞ്ജു ചെയ്യുന്ന അബദ്ധം എന്നും പന്തിനെ പോലെ സഞ്ജുവിന്റെ കാര്യവും തകർക്കരുത് എന്ന് ആരാധകർ ഒന്നടങ്കം വിമർശിച്ചു.

മലയാളി പേസർ ശ്രീശാന്തിനെ പരിഗണിക്കാത്തതിലും സഞ്ജുവിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. ഐ പി എൽ 2022 താരലേല പട്ടികയിൽ ശ്രീശാന്ത് ഇടം നേടിയെങ്കിലും താരത്തിന്റെ പേര് പോലും വേദിയിൽ വിളിച്ചില്ല. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് എങ്കിലും ശ്രീശാന്തിനെ വാങ്ങാൻ തയ്യാറാകുമെന്നായിരുന്നു പൊതുവായുള്ള വിലയിരുത്തൽ. ശ്രീശാന്തിനെ പരിഗണിക്കാത്തതിൽ സഞ്ജുവിന് എതിരെ ശക്തമായ വിമർശനമായിരുന്നു ഉയർന്നത്.

സഞ്ജു വലിയ താരമായപ്പോൾ വന്ന വഴി മറന്നെന്നും, ഇത് നന്ദികേട് ആണെന്നും ഒക്കെ വിമർശനങ്ങൾ ഉയർന്നു. മഞ്ജുസഞ്ജുവിനെ രാജസ്ഥാൻ റോയല്സിലേക്ക് എത്തിച്ചത് ശ്രീശാന്ത് ആണെന്ന് മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുൻ പരിശീലകൻ ബിജു ജോർജ് ആണ് സഞ്ജുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ഇതിനു മുമ്പും സമൂഹമാധ്യമങ്ങളിലൂടെ സഞ്ജുവിനെ ബിജു ജോർജ്ജ് വിമർശിച്ചിരുന്നു. 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ നിന്നും മലയാളി താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സഞ്ജുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പരിശീലകൻ ബിജു ജോർജ്ജ്. ഹോട്ടലിനെ മാനേജർ മലയാളി ആയതു കൊണ്ട് വെയ്റ്റർ ആയിട്ട് മലയാളികളെ എടുക്കില്ല എന്ന് പറഞ്ഞ് അയാളുടെ മേൽ കയറുന്നത് ശരിയല്ല എന്നായിരുന്നു പരിഹാസ രൂപേണ ബിജു ഫേസ്ബുക്കിൽ കുറിച്ചത്.

വെയിറ്റർ മാർ പിന്നെ എന്ത് ചെയ്യണം? വെയിറ്റ് ചെയ്യണം. ക്വാളിഫിക്കേഷൻ ഉള്ള വെയിറ്റർമാർ ആരുമില്ലായിരുന്നു ആവോ. ക്വാളിഫിക്കേഷൻ ഇല്ലാത്തവർ ഈ ഒരു കൊല്ലം കൊണ്ട് നേടണം എന്നായിരുന്നു ബിജു ജോർജ്ജ് കുറിച്ചത്. ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണമെന്നും, ഇന്നു സൂപ്പർസ്റ്റാർ ആയിരിക്കാം നാളെ എന്താകും എന്ന് ആർക്കറിയാം എന്ന് കുറിച്ചുകൊണ്ട് ഇതിനു മുമ്പും സഞ്ജുവിനെ ബിജു ജോർജ്ജ് വിമർശിച്ചിരുന്നു.

ഐപിഎൽ താരലേലത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് അടക്കമുള്ള ഫ്രാഞ്ചൈസികൾ ഒന്നും തന്നെ മലയാളി താരങ്ങളെ പരിഗണിച്ചില്ല. 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ബേസിൽ തമ്പിയെ ടീമിൽ എടുത്തപ്പോൾ 50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിഷ്ണു വിനോദിനെ ടീമിൽ എടുത്തു.

റോബിൻ ഉത്തപ്പയും കെ എം ആസിഫും ചെന്നൈ സൂപ്പർകിങ്‌സിലെ സ്ഥാനം നിലനിർത്തി. ബേസിൽ തമ്പിക്കും വിഷ്ണു വിനോദിനും പുറമേ സഞ്ജുവിനെ ഒപ്പം കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, എംഡി നിധീഷ്, മിഥുൻ എസ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സിജോമോൻ ജോസഫ്, ഷോൺ റോജർ റോബിൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ പേരുകൾ എല്ലാം ലേലത്തിൽ എത്തിയെങ്കിലും ആരും ഇവരെ ടീമിൽ എടുത്തില്ല.

The Latest

To Top