ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന ചില താരങ്ങളുണ്ട്.
അത്തരത്തിലൊരു താരമായിരുന്നു പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ വന്ദനം എന്ന ചിത്രത്തിലെ നായികയായി എത്തിയ ഗിരിജ. 1989 മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് വന്ദനം. ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തന്നെയാണ് ചിത്രം ഉള്ളത്.
എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം നേരിട്ടിരുന്നു. ഹ്യൂമർ ഇൻവെസ്റ്റിഗേഷൻ സ്റ്റൈൽ കഥ പറഞ്ഞ് ചിത്രത്തിന് വിനയായത് ചിത്രത്തിൻറെ ക്ലൈമാക്സ് തന്നെയായിരുന്നു. മോഹൻലാൽ മുകേഷ് കോമഡി നർമ്മങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകർക്കിടയിൽ ലഭിച്ചതെങ്കിലും. നായകനും നായികയും ഒന്നിക്കാതെ പോകുന്ന ക്ലൈമാക്സ് ആളുകൾക്ക് എത്ര ദാഹിച്ചില്ല എന്ന് പറയുന്നതായിരിക്കും സത്യം.
എങ്കിലും ചിത്രത്തിലെ ഡയലോഗുകൾ ഒക്കെ ഇപ്പോഴും ആളുകൾ ഓർത്തു വെക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്റെ ഗാഥയെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്. ഗാഥ ആയ ഗിരിജയെ കുറിച്ച് പ്രിയദർശൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശ്രീനിവാസന്റെ ഒരു വീഡിയോയാണ് ഇത് അറിയാൻ സാധിക്കുന്നത്.
കോടീശ്വരിയായിരുന്നിട്ടും പോലും പോക്കറ്റ് മണി ഉണ്ടാക്കാൻ ഇംഗ്ലണ്ടിലെ തെരുവിൽ കാറുകൾ കഴുകാൻ പോകുന്നുണ്ടായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്. കെട്ടിച്ചമച്ച കഥ അല്ലെന്നും പ്രിയദർശൻ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് ശേഷം തന്നോട് പങ്കുവെച്ചത് ആണെന്ന് ശ്രീനിവാസൻ കൈരളിക്കു പഴയ അഭിമുഖത്തിൽ പറയുന്നത്. വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരിജ എന്ന പെൺകുട്ടിയാണ്.
താരത്തിന്റെ അച്ഛൻ ആന്ധ്രപ്രദേശുകാരനാണ്.. അമ്മ വിദേശിയും. ഇവർ ഇംഗ്ലണ്ടിൽ സ്ഥിര താമസം. ഒരിക്കൽ പ്രിയദർശൻ ഇംഗ്ലണ്ടിൽ പോയപ്പോൾ ഗിരിജയുടെ വീട്ടിൽ പോയിരുന്നു. അച്ഛൻ കോടീശ്വരനായ ബിസിനസുകാരനാണ്. പക്ഷേ ഗിരിജ സ്വന്തം പോക്കറ്റ് മണി കണ്ടെത്തുന്നവരെ ഇന്നും ഇംഗ്ലണ്ടിലെ തെരുവുകളിൽ കാറുകൾ കഴുകും.
ബെൻസ് കാറിൽ പോയി അത് ഒരിടത്ത് പാർക്ക് ചെയ്തു വെച്ച ശേഷം ബക്കറ്റും മറ്റു സാധനങ്ങളുമായി അവിടെ അഴുക്കു പിടിച്ച കിടക്കുന്ന കാറുകൾ കഴുകി വരുമാനം ഉണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം എല്ലാ ജോലിക്കും അതിൻറെതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാട്ടിൽ ഒരു കോടീശ്വരന്റെ മകനോ മകളോ ഇതുപോലെ ഒരു ജോലി ചെയ്യാൻ തയ്യാറാകുമോ.? ഇപ്പോഴും നമ്മുടെ നാട്ടിൽ വിവാഹാലോചനയുമായി ചെല്ലുമ്പോൾ പോലും ജോലികളെ തരംതിരിക്കുന്ന ആളുകളെ കാണാൻ സാധിക്കും.
ഇതിനെല്ലാം മാറ്റം വരുന്നതാണ് എന്നാണ് പറയുന്നത്. ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് ഗാഥയുടെ. അത്ര പെട്ടെന്നൊന്നും മറന്നു പോകാൻ സാധിക്കാത്ത ഒരു ചിത്രം തന്നെയാണ് വന്ദനം. ചിത്രങ്ങൾ ഒന്നും വാരിവലിച്ച് ചെയ്യേണ്ട ആവശ്യമില്ല. ആരാധകർ ഓർത്തിരിക്കാൻ ഒരുപാട് ചിത്രങ്ങൾ ഒന്നും വേണ്ട എന്ന് തെളിയിച്ചു തന്ന ഒരു താരം ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം.
