Kerala

ഇതുപോലെ ആരും വാവ സുരേഷിനെക്കുറിച്ച് പറഞ്ഞിട്ടില്ല – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗണേഷ്‌കുമാർ

പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിൽ ഒരു പാ മ്പി നെ കണ്ടാൽ ഉടൻ തന്നെ അതിനെ തല്ലി കൊ ല്ലു ക എന്നതായിരുന്നു രീതി.

വീടിനുള്ളിൽ പാമ്പുകൾ കയറിയാൽ അതിനെ ത ല്ലി ക്കൊ ല്ലണം എന്നൊരു ചിന്താഗതിയായിരുന്നു എല്ലാവർക്കും. ആ ചിന്താഗതിയിൽ നിന്ന് ഒരു മാറ്റം വരുത്തിയത് വാവ സുരേഷ് ആയിരുന്നു. അടുത്തിടെ ആയിരുന്നു വാവ സുരേഷിനെ 7 അടി നീളമുള്ള മൂർഖൻ കടിച്ചത്. മരണത്തിനും ജീവിതത്തിനും ഇടയിൽ പോരാടുകയായിരുന്നു വാവസുരേഷ് പിന്നീടുള്ള ദിവസങ്ങളിൽ.

ഈ സമയത്ത് ഭൂരിഭാഗം ആളുകളും വാവ സുരേഷിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിന്റെ അശാസ്ത്രീയപരമായുള്ള പാമ്പ് പിടുത്ത രീതികളെക്കുറിച്ച് വിമർശിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് നടൻ ഗണേഷ് കുമാർ. അദ്ദേഹത്തിനെ നേരിട്ട് പരിചയം ഇല്ലാത്തവർ പോലും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു സമയം ആയിരുന്നു അത്.

അപകടകരമായ പാ മ്പു ക ളെ എങ്ങനെ തിരിച്ചറിയാം എന്നും പാമ്പുകളെ പിടിക്കുന്നതിനെ കുറിച്ചും തുടങ്ങി ഒരുപാട് ക്ലാസുകൾ ആയിരുന്നു വാവ സുരേഷ് നടത്തിയിരുന്നത്. ഒരുപാട് സാമൂഹ്യ സേവനം ചെയ്യുന്ന ഒരു മനുഷ്യനാണ് സുരേഷ്. വാവ സുരേഷ് പാമ്പ് പിടിക്കുന്നത് പണം ഉണ്ടാക്കാൻ വേണ്ടിയാണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു എന്ന ഗണേഷ് കുമാർ പറയുന്നു. ഒരു കുടുംബാംഗത്തിന്റെ വീട്ടിൽ പാമ്പ് കേറിയപ്പോൾ വാവാ സുരേഷ് അതിനെ പിടിക്കാൻ എത്തിയ അനുഭവവും താരം പങ്കു വെച്ചു.

പാമ്പ് പിടിച്ചതിന് 3000 രൂപ പണം നൽകിയപ്പോൾ അത് വാങ്ങാൻ സുരേഷ് കൂട്ടാക്കിയില്ല. ഒടുവിൽ കൂടെ വന്ന പയ്യന്റെ കയ്യിൽ ബലമായി അവർ ആ പണം നൽകുകയായിരുന്നു. അത്ര മാത്രം പണം വാങ്ങാൻ കൂട്ടാക്കാത്ത മനുഷ്യൻ ആണ് അദ്ദേഹം. അങ്ങനെ പണം വാങ്ങുന്ന ആൾ ആയിരുന്നെങ്കിൽ സ്വന്തമായി ഒരു വീട് ഉണ്ടാകുമായിരുന്നു അദ്ദേഹത്തിന്. വാവ സുരേഷിനെ അധിക്ഷേപിക്കാൻ ഒരാൾക്കും യോഗ്യതയില്ലെന്നും ഗണേഷ് കുമാർ പറയുന്നു.

ഒരിക്കൽ കോതമംഗലത്തെ ഡിഎഫ്ഒ പരിധിയിൽ വരുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ വാവ സുരേഷ് പാ മ്പു പിടുത്തം നിർത്തണം എന്ന് വാശി പിടിച്ചിരുന്നു. മുൻകാലങ്ങളിൽ പ്രഗൽഭരായ നേതാക്കളായിരുന്നു വാവ സുരേഷിന് ഇതിനുള്ള അനുമതി നൽകിയത്. കാരണം വനം വകുപ്പിലെ ഏറ്റവും വലിയ ആശ്വാസമായിരുന്നു വാവ സുരേഷ്. പാ മ്പു ക ൾ തല്ലി കൊ ല്ലു ന്ന ത് നിയമവിരുദ്ധമായിരുന്നു. ആളുകൾ നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാതെ സർക്കാരിനെ സഹായിച്ച വ്യക്തിയായിരുന്നു വാവ സുരേഷ്.

സർക്കാർ സർവീസിൽ ഇരിക്കേണ്ട ഒരുവനായിരുന്നു വാവ സുരേഷ്. ഗണേഷ്കുമാർ വനംമന്ത്രി ആയിരുന്ന സമയത്ത് വാവ സുരേഷ് എന്ന വ്യക്തിയുടെ സേവനം ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഗണേഷ് കുമാർ മുഖ്യമന്ത്രി ആയ ഉമ്മൻചാണ്ടിയോട് സംസാരിച്ചിരുന്നു. വാവ സുരേഷിനെ വനം വകുപ്പിൽ ജോലിക്ക് നിയമിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ സുരേഷിനെ ഗണേഷ്കുമാറിന്റെ ഓഫീസിലേക്ക് എത്തിച്ചു. സുരേഷിനെ വനംവകുപ്പിൽ എടുക്കാൻ പോവുകയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.

ഒരു നിമിഷം നിശബ്ദതയോടെ നിന്ന വാവാ സുരേഷ് കൂപ്പുകൈകളോടെ ഗണേഷിനോട്, എന്നെ അതിൽ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞു. ധിക്കാരമായി കരുതരുത് എന്നും വാവ സുരേഷ് പറഞ്ഞു. കുട്ടിക്കാലം മുതൽ പാ മ്പിനെ പിടിക്കുകയും അതിനെ വെറുതെ വിടുകയും ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വാവാ സുരേഷ്. തല്ലിക്കൊല്ലുന്നതിൽ നിന്നും ഒരു മിണ്ടാപ്രാണിയെ രക്ഷിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. പലർക്കും ഭയം ഉള്ള പാമ്പിനെ കുറിച്ചുള്ള ഭയം മാറ്റി കൊടുക്കുക എന്നൊരു ആഗ്രഹം മാത്രമാണ് തനിക്കുള്ളത്.

അപ്പോൾ ഗണേഷ്കുമാർ പറഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥനായി കയറിയാൽ മാസശമ്പളവും പെൻഷനും എല്ലാം ലഭിക്കും. എന്നാൽ ഗണേഷ് കുമാർ മന്ത്രി സ്ഥാനത്തു നിന്നും മാറിയാൽ മറ്റൊരാൾ വന്നാൽ തന്നെ വേറെ സ്ഥലത്തേക്ക് മാറ്റുമെന്നും പിന്നീട് പാമ്പുപിടുത്തം എന്ന തന്റെ ആഗ്രഹം ഒരിക്കലും നടക്കാതെ പോകുമെന്നും വാവാ സുരേഷ് മറുപടി നൽകി. അത് കൊണ്ട് സാർ ഈ ജോലി എനിക്ക് തരരുത് എന്ന് സ്നേഹത്തോടെ പറയുകയായിരുന്നു വാവാ സുരേഷ്. വാവ സുരേഷിനെ അധിക്ഷേപിക്കുവാൻ ഒരു സർക്കാർ ഉദ്യോഗസ്ഥർക്കും അതുകൊണ്ട് അധികാരമില്ലെന്ന് ഗണേഷ് കുമാർ പറയുന്നു. കാരണം മന്ത്രിയും മുഖ്യമന്ത്രിയും സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ടും അത് വേണ്ടെന്ന് വെച്ച ആൾ ആണ് വാവ സുരേഷ്.

The Latest

To Top