Film News

കോവിഡ് മാറിയിട്ട് വേണം സിനിമ തിയേറ്ററിൽ പോയി കാണാൻ, വിഷമത്തിൽ ഗൗരി കിഷൻ!

സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി പ്രിൻസ് ജോയി തന്റെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രം ആണ് അനുഗ്രഹീതൻ ആന്റണി. ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.മികച്ച പ്രതികരണം നേടിക്കൊണ്ട് ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷകർ ഏറെ നാളുകൾ ആയി കാത്തിരുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതം ആന്റണി. ചിത്രത്തിലെ മുല്ലേ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ വര്ഷം റിലീസ് ആയിരുന്നു. കേരളത്തിലെ യുവാക്കൾ ഗാനം വളരെ പെട്ടന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരിക്ക് ഇത് വരെ ചിത്രം കാണാൻ കഴിഞ്ഞില്ല എന്നാണ് ഗൗരി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക് കോവിഡ് സ്ഥിതീകരിച്ചതിനാൽ ചിത്രം ഇത് വരെ തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ല എന്നാണ് ഗൗരി തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരെ അറിയിച്ചത്.

തനിക്ക് കോവിഡ് പോസ്റ്റിറ്റീവ് സ്ഥിതീകരിച്ചതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും എന്നാൽ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല എന്നും താരം പറഞ്ഞു. ചിത്രത്തിന് ഒരുപാട് പോസിറ്റീവ് അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം പടം തിയേറ്ററിൽ പോയി കാണാനായി കാത്തിരിക്കുകയാണ് താൻ എന്നുമാണ് ഗൗരി ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഗൗരി കിഷൻ മലയാലയത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്റണി. 96 എന്ന ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗൗരി.

The Latest

To Top