Film News

വനിതാ ദിനത്തിൽ അമ്മയ്ക്കും അമ്മുമ്മയ്ക്കും സമ്മാനവുമായി കല്യാണി!

മിനിസ്‌ക്രീനിൽ ഏറെ ആരാധകർ ഉള്ള താരമാണ് ഗായത്രി അരുൺ. പരസ്പ്പരം എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സ് കവർന്ന താരം ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു പക്ഷെ ഗായത്രി എന്നല്ല, ദീപ്തി ഐ പി എസ് എന്ന് പറഞ്ഞാൽ വളരെ പെട്ടന്ന് തന്നെ ആരാധകർക്ക് ആളെ മനസ്സിലാകും. മമ്മൂട്ടി ചിത്രം വണ്ണിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. ഗായത്രി ‘അമ്മ ആയതിന് ശേഷമാണ് അഭിനയത്തിലേക്ക് വരുന്നത്. ആദ്യ പരമ്പരയിൽ തന്നെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ഗായത്രി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആ കൂട്ടത്തിൽ തന്റെ മകളെയും താരം ആരാധകർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മകളുടെ ഒരു വിശേഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

വനിതാ ദിനമായ ഇന്നലെ മകൾ കല്ലു അമ്മയ്ക്കും അമ്മുമ്മയ്ക്കും നൽകിയ സമ്മാനം ആണ് താരം ഇപ്പോൾ ആരാധകർക്ക് മുന്നിൽ തുറന്ന് കാട്ടിയിരിക്കുന്നത്. കല്ലു തന്നെ തയ്യാറാക്കിയ സമ്മാനമാണ് ഇരുവർക്കും നല്‍കിയത്. കല്ലു വരച്ച ഗായത്രിയുടെ ചിത്രമാണ് അമ്മയ്ക്ക് സമ്മാനമായി നൽകിയത്. അമ്മൂമ്മ എന്ന് എഴുതിയ ഒരു കളര്‍ ആര്‍ട്ട് ആണ് അമ്മൂമ്മയ്ക്ക് സമ്മാനം നൽകിയത്. കല്ലുമോളുടെ ഈ സമ്മാനം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടപെട്ടെന്നും താരം പറഞ്ഞു.

The Latest

To Top