ഗീതു അനിൽ എന്ന യുവതി ഈ കഴിഞ്ഞ ബ്രതെഴ്സ് ഡേയ്ക്ക് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരിൽ വെച്ച് പരിചയപ്പെട്ട സഹോദര തുല്യനായ ഒരു കുട്ടിയെ അന്വേഷിച്ച് കൊണ്ടുള്ള കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കണ്ട കുട്ടിയെ വീണ്ടും കാണാനുള്ള കൊതി കൊണ്ടാണ് ഗീതു തന്റെ ഫേസ്ബുക്കിൽ ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പ് വായിക്കാം,
സ്വന്തമായി brothers ഇല്ലാത്ത ഞങ്ങൾ കഴിഞ്ഞ 20 വർഷങ്ങളിലേ റെയായി ഒന്നുകൂടി നേരിൽ കാണാൻ കാത്തിരിക്കുന്ന കുഞ്ഞനുജൻ. ഇരുപത് വർഷങ്ങൾക്കു മുന്നെ ഗുരുവായൂര പ്പന്റെ നടയിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി അവനെ കാണുന്നത് . അമ്മൂയുടെയും അപ്പൂപ്പന്റെയും വിരലിൽ തൂങ്ങി ഗുരുവായൂരപ്പനെ കാണാനായുള്ള നീണ്ട ക്യൂവിൽ അസ്വസ്ഥനായി നിൽക്കുന്ന കുഞ്ഞൻ.അപ്പോഴാണ് എൻറെ അമ്മയുടെ മുഖം അവൻറെ കണ്ണിൽ ഉടക്കിയത് .എൻറെ അമ്മയെ കണ്ടപ്പോൾ അവന് നഷ്ടപ്പെട്ട ആരേയോ തിരികെ കിട്ടിയ സന്തോഷവും ആഹ്ലാദവുമായിരുന്നു മുഖത്ത്.അവൻ അമ്മൂമ്മയുടെ വിരലിൽ നിന്ന് എൻറെ അമ്മയുടെ തോളിലേക്ക് പാഞ്ഞു .അപ്പോഴാണ് അമ്മൂമ്മ പറഞ്ഞു തുടങ്ങിയത്. ഇവൻ എന്റെ മകളുടെ മകനാണ്.ഇവൻറെ അമ്മ ഒരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. അധികനാളായില്ല, അച്ഛനും അവനും മാത്രം രക്ഷപ്പെട്ടു. മോളെ കണ്ടാൽ (എൻറെ അമ്മയെ) അവൻറെ അമ്മയെ പോലെയുണ്ട്. അതാണ് അവൻ ഇത്ര അടുപ്പം കാണിക്കുന്നത്. പറഞ്ഞു തീരുന്നതിനു മുന്നെ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ അവൻ ഞങ്ങളോട് ഇണങ്ങി. എത്രയും പെട്ടെന്ന് ക്യൂ അവസാനിച്ചു തൊഴാൻ പറ്റണേ എന്നുള്ള പ്രാർത്ഥന മാറി, കുറെ നേരം കൂടി അവനുമായി കളിക്കാൻ കിട്ട ണെയെന്ന പ്രാർത്ഥനയായി. അങ്ങനെ ഞങ്ങൾ ഒരുമിച്ച് കണ്ണനെ കണ്ടു തൊഴുതു ഇറങ്ങി.
ഗുരുവായൂരിൽ എനിക്കും അനിയത്തിക്കും തുലാഭാരം നേർന്നിരുന്നു. കുറച്ച് സമയം കൂടി അവൻറെ അമ്മയെ കാണാൻ അനുവദിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം പോലെ ആ അമ്മൂമ്മയും അവന് തുലാഭാരം നേർന്നിരുന്നു.അങ്ങനെ ഞങ്ങളെ മൂന്നു പേരേയും തുലാഭാരം നടത്തുന്നത് എൻറെ അച്ഛൻ ക്യാമറയിൽ പകർത്തി .ആ ഫോട്ടോ അയച്ചു കൊടുക്കാനായി അവൻറെ അഡ്രസ് എഴുതി വാങ്ങി. ഞങ്ങൾ ഒരുമിച്ചുള്ള സമയം തീർന്നിരിക്കുന്നു എന്ന തിരിച്ചറിവോടെ അവനെ എൻറെ അമ്മയുടെ സാരിത്തുമ്പിൽ നിന്നും അമ്മൂമ്മ ബലത്താൽ അടർത്തിമാറ്റി.ഇനി അവൻറെ അമ്മയെ കാണാനാകില്ല എന്ന് സത്യത്തെ തിരിച്ചറിയാൻ പോലുമാവാതെ അവൻ നടന്നു നീങ്ങി. വീട്ടിലെത്തി film wash ചെയ്തിട്ട് അവർക്ക് അയക്കാനായി ആയി അഡ്രസ്സ് തിരിഞ്ഞപ്പോഴാണ്, വന്ന വഴിയിലെവിടെയോ ആ കടലാസ് നഷ്ടമായ വിവരം ഞങ്ങൾ വേദനയോടെ തിരിച്ചറിഞ്ഞത്. ആ അമ്മൂമ്മയും അപ്പൂപ്പനും ഒരുപാടുനാള് ഫോട്ടോയ്ക്ക് വേണ്ടി കാത്തിരുന്നിട്ടു ണ്ടാവും….. പിന്നീട് ഞങ്ങൾ പറ്റിച്ചു എന്ന് കരുതിയിട്ടുണ്ടാവും…. പിന്നെ ഞങ്ങൾ ഓരോ വർഷവും വേനലവധിക്ക് ഗുരുവായൂർക്ക് പോകുമ്പോൾ ആ നടവഴികളിൽ അവനെ തീര യാറുണ്ട്. നിരാശയോടെ മട ങ്ങാറുണ്ട്. ഇതുവരെയും കണ്ടെത്താനായിട്ടില്ല…… Dear friends and relatives…. please help me to find him by sharing this post and making this as your WhatsApp status . Available Data # he is from Thrissur district #his mother passed away in a bike accident # present age approximately 22 to 24. # his grandfather is a government employee. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കൾ തൃശ്ശൂർ ജില്ലയിൽ ഉണ്ടെങ്കിൽ അവർക്ക് എന്നെ കൂടുതലായി സഹായിക്കാൻ പറ്റും. നിങ്ങൾക്ക് മാത്രമേ അവനെ കണ്ടെത്തി തരാൻ കഴിയുകയുള്ളൂ. എന്നെങ്കിലുമൊരിക്കൽ തമ്മിൽ കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെ…… ഗീതു അനിൽ Ph no 9995756676.
