മലയാളികൾ എല്ലാ കാലത്തും ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ ടീമിൻറെ കിലുക്കം. 1991 മാർച്ച് 15ന് തീയേറ്ററിലെത്തി ചിത്രത്തിന് ഇന്ന് ആരാധകർ നിരവധിയാണ്.
മലയാളത്തിലെ എക്കാലത്തെയും റീ വാച്ചബിൾ ചിത്രം കൂടിയാണ് കിലുക്കം. ചിത്രം തിയേറ്ററിൽ എത്തി 30 കൊല്ലം കഴിഞ്ഞിട്ടും ടിവിയിൽ സംപ്രേഷണം കാണാൻ ഇന്നും ചിത്രത്തിന് പ്രേക്ഷകരുണ്ട്. ചിത്രം വമ്പൻ ഹിറ്റ് ആയതുകൊണ്ട് മാത്രം സിനിമയുടെ കളക്ഷൻസ് സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് ആരാധകരുടെ ഇടയിൽ പരക്കുന്നത്. ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷന്റെ യഥാർത്ഥ കണക്ക് വെളിപ്പെടുത്തുകയാണ് ചിത്രം.
നിർമാതാവായ ഗുഡ്നൈറ്റ് മോഹന്റെ അന്നത്തെ കാലത്ത് ഏറ്റവും ചിലവേറിയ പടമായിരുന്നു കിലുക്കം എന്നാണ് ഗുഡ്നൈറ്റ് മോഹൻ പറയുന്നത്. 20 -25 ലക്ഷം രൂപയ്ക്ക് മലയാളം തീരുന്ന കാലമാണ്. കിലുക്കം തീർന്നപ്പോൾ ആകെ ചിലവായത് 60 ലക്ഷം ആയതും, ഗുഡ്നൈറ്റ് മോഹൻ വ്യക്തമാക്കി.
സിനിമ അന്നത്തെ കാലത്ത് അഞ്ചു കോടി കളക്ട് ചെയ്തു എന്നാണ് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത്. മലയാളത്തിൽ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു കിലുക്കം എന്ന ഗുഡ്നൈറ്റ് മോഹൻ പറയുന്നു. റൈറ്റ് കോപ്പി വിറ്റത്തിലും റെക്കോർഡിട്ടു എന്നാണ് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത്.
തെലുങ്ക് തമിഴ് ഹിന്ദി റൈറ്റ് പ്രിയൻ അന്നത്തെ കാലത്ത് 8 -10 ലക്ഷം രൂപ നേടിയതും കിലുക്കത്തിലെ റെക്കോർഡ് ആയിരുന്നു എന്നും ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു. പ്രിവ്യൂ കണ്ടപ്പോൾ എനിക്ക് സിനിമ ഇഷ്ടമായില്ല എന്നും ചിലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാകും എന്നുമൊക്കെയാണ് ഞാനന്ന് പ്രിയദർശനോട് ചോദിച്ചത്. കുറെ തമാശ ഉണ്ടെന്നല്ലാതെ കഥ കണ്ടില്ലെന്ന് പ്രിയനോട് പറഞ്ഞുവെന്നും ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഗുഡ് നൈറ്റ് മോഹൻറെ ഈ വെളിപ്പെടുത്തൽ.
ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കിലുക്കം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ വലിയതോതിൽ ഇടം നേടുന്ന ഒരു ചിത്രമാണ്. രേവതിയും മോഹൻലാലും ജഗതി ശ്രീകുമാറും ഒക്കെ ജീവിക്കുകയായിരുന്നു ചിത്രത്തിൽ എന്ന് പറയാം. അത്രത്തോളം മികച്ച ചിത്രമായിരുന്നു.. കിലുക്കം ആളുകൾ ഒരിക്കലും മറക്കാത്ത ആളുകളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ചിത്രമായിരുന്നു ഇന്നും ആളുകൾക്ക് കിലുക്കം എന്ന ചിത്രത്തോടെ ഒരു പ്രത്യേക വികാരമാണ്.
ഇത്രയും വർഷങ്ങൾക്കു ശേഷം ഇന്നും കിലുക്കത്തിലെ ഒരു കോമഡി രംഗം കണ്ടാൽ ആളുകൾ പൊട്ടിച്ചിരിക്കുന്നു ണ്ടെങ്കിൽ അതിനർത്ഥം കിലുക്കം എത്രത്തോളം ആരാധകരുടെ മനസ്സിന് സ്വാധീനിച്ചു എന്നാണ്. അത്രത്തോളം മികച്ച ഒരു പ്രമേയമായിരുന്നു കിലുക്കം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എക്കാലത്തെയും മലയാളത്തിലേ മികച്ച ചിത്രം.
