Kerala

രാമനാട്ടുകരയിലെ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്ലറ്റ് -ൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങൾ പകർത്തൽ – ഞെട്ടിക്കുന്ന സംഭവം

രാമനാട്ടുകരയിലെ ഹോട്ടലിൽ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച ദൃശ്യങ്ങൾ പകർത്തിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായിരിക്കുന്ന വാർത്തയാണ് ഇപ്പോൾ അറിയുന്നത്.

ഹോട്ടൽ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി സുഹൈൽ രാജയാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു ഈ സംഭവം നടക്കുന്നത്. കോഴിക്കോടാണ് സംഭവം. രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എതിരായിരുന്നു, ശുചിമുറിയിൽ പോയ വീട്ടമ്മ ജനലിനോട് ചേർത്തുവച്ച നിലയിൽ മൊബൈൽ കണ്ടെത്തിയതിനെ തുടർന്ന് മൊബൈൽ എടുത്തു കൊണ്ട് പുറത്തിറങ്ങുകയായിരുന്നു.

ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ആരുടെ ഫോൺ ആണ് ഇത് എന്ന് വ്യക്തമായിരുന്നില്ല. കഴിഞ്ഞപ്പോൾ ഫോൺ കാണാനില്ല. വൈകാതെ തന്നെ ഹോട്ടലുടമയോട് തുഫൈൽ ഫോൺ കാണാൻ ഇല്ല എന്ന് പരാതി പറഞ്ഞു.

തുടർന്ന് ഫോണിലേക്ക് വിളിച്ചു നോക്കാൻ ഉടമ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ വച്ചിരുന്ന ഫോണെടുത്ത പോലീസുകാരൻ സംസാരിച്ചപ്പോഴാണ് ഉടമാ തുഫൈൽ ആണെന്ന് മനസ്സിലായത്. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം ചെയ്യാതെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ഒരു മാസം മുൻപാണ് ഇയാൾ ആ ഹോട്ടലിൽ ജോലിക്കെത്തിയത് എന്നും ഇയാളെ പിരിച്ചു വിട്ടതായും ഒക്കെ ഹോട്ടലുടമ അറിയിക്കുകയും ചെയ്തു. അയാളുടെ ഫോണിൽ ശുചിമുറികൾ പകർത്തിയതെന്ന് കരുതുന്ന കൂടുതൽ ദൃശ്യങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്. ഹോട്ടലുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും ഉള്ള ശുചിമുറികളിലും ഒക്കെ ഇത്തരം ക്യാമറകണ്ണുകൾ ഉണ്ട്.

ഇതൊക്കെ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. വസ്ത്രം മാറുവാൻ വേണ്ടി പോകുമ്പോഴോ അല്ലെങ്കിൽ മറ്റു കാര്യങ്ങൾക്ക് വേണ്ടി കയറുമ്പോഴും ഒക്കെ നമ്മൾ കൂടുതലായും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് സ്ത്രീകൾ സൂക്ഷിക്കേണ്ട ഒരു വസ്തുത തന്നെ ആണ്. ഇതേപോലെ തന്നെ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ടെക്സ്റ്റൈൽ ഷോപ്പിൽ വേഷം മാറാൻ വേണ്ടിയുള്ള മുറിയിലേക്ക് കയറുമ്പോഴും.

ആ മുറികളിലും ഇത്തരത്തിലുള്ള ക്യാമറ ചിലപ്പോൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ആ കണ്ണുകളും ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത ഈ നാട്ടിൽ സ്വന്തമായി സുരക്ഷിതർ ആവുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കൂടുതലായും ശ്രദ്ധിക്കേണ്ടത് സ്ത്രീകളാണ് എന്നതും ഓർക്കേണ്ടി ഇരിക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിലെ ഹോട്ടലിൽ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച ദൃശ്യങ്ങൾ പകർത്തിയ പശ്ചിമ ബംഗാൾ സ്വദേശി ആണ് ഇയാൾ. ഹോട്ടൽ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി സുഹൈൽ രാജയാണ് അറസ്റ്റിലായിരിക്കുന്നത്.

The Latest

To Top