General News

സ്വത്ത് കിട്ടിയതോടെ അച്ഛനെയും അമ്മയെയും തെരുവിൽ തള്ളി മക്കൾ – പിന്നീട് അവരുടെ ജീവിതം കണ്ടപ്പോൾ ഞെട്ടി തരിച്ചു മക്കളും മരുമക്കളും

മാതാപിതാക്കൾ എപ്പോഴും മക്കളെ ജീവനു തുല്യമാണ് സ്നേഹിക്കുന്നത്. ജീവൻ നൽകി തന്നെ.

പിന്നീട് ആ സ്നേഹം മക്കളിൽ നിന്നും മാതാപിതാക്കൾക്ക് തിരികെ ലഭിക്കാറുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരം പലപ്പോഴും ഇല്ലെന്ന് തന്നെയാണു. കാരണം ജീവിതസായാഹ്നത്തിൽ പലപ്പോഴും മാതാപിതാക്കൾ ഒറ്റപ്പെടുത്തുകയാണ് പല മക്കളും ചെയ്യുക. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

സ്വത്തെല്ലാം നേടിയെടുത്ത സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു കഥയാണ് കേൾക്കാൻ സാധിക്കുന്നത്. ഒരു ആയുഷ്കാലം മുഴുവൻ അവർ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ എന്ന് മനസ്സിലാക്കാതെ ജീവിതസായാഹ്നത്തിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്ന മക്കൾ കൂടിവരുന്ന ഒരു കാലഘട്ടം കൂടിയാണിത്.

അതുകൊണ്ട് തന്നെയാണ് ഓരോ സ്ഥലങ്ങളിലും വൃദ്ധസദനങ്ങൾ വലിയതോതിൽ ഉയർന്നു വരുന്നത്. വൃദ്ധസദനങ്ങളിൽ ആളുകൾ കൂടി വരുന്നതും. പലവിധ സധനങ്ങളിലും യഥാർത്ഥത്തിൽ കിടക്കകൾ പോലും ഒഴിവില്ല എന്ന് അറിയാൻ സാധിക്കുന്നത്. പലപ്പോഴും വീട്ടിൽ വലിയ ബാധ്യതയാണ്. പ്രായമായവരെ ബാധ്യത ആയാണ് മക്കളും കരുതുന്നത്. അവരുടെ അഭിമാനത്തിനും സാമ്പത്തിക ശേഷിയ്ക്കും ഒക്കെ അവർ ഒട്ടും പോരാതെ വരും എന്ന് വിശ്വസിക്കുന്നവർ ആണ് വലിയൊരു പറ്റം ആളുകൾ.

മക്കളുടെ അത്രയും വിദ്യാഭ്യാസം മാതാപിതാക്കൾക്ക് ചിലപ്പോൾ ഉണ്ടായെന്നു വരില്ല. എന്നാൽ അവർക്ക് മുൻപിൽ സംസാരിക്കുവാനുള്ള ഒരു അറിവ് നൽകിയത് മാതാപിതാക്കൾ കൊണ്ട വെയിലാണ്. അത്‌ ഇന്ന് പലരും ഓർമിക്കുന്നില്ല എന്നതാണ് സത്യം. ഇന്ന് പറയാൻ ഒരു ജോലിയുണ്ട്, സർട്ടിഫിക്കറ്റുകൾ ഉണ്ട്, സംസാരിക്കാൻ ഉള്ള കഴിവുണ്ട്, അച്ഛനുമമ്മയും ഇല്ലായിരുന്നുവെങ്കിൽ അതൊന്നും ലഭിക്കില്ലായിരുന്നു എന്ന് ഓർക്കുന്നത് വളരെ വിരളമാണ്.

ഓരോ ദിവസം മാറി മാറി വരുന്ന ജോലി തിരക്കുകൾക്കിടയിലും തിരക്കേറിയ ജീവിതത്തിനിടയിലും ഞാനും ഭാര്യയും മക്കളും എന്ന ഇട്ടാവട്ടത്തിൽ ഒതുങ്ങി പോവുകയാണ് പല മക്കളും. അതുകൊണ്ടു തന്നെ പല മാതാപിതാക്കളും വീടുകൾക്കുള്ളിൽ അനുഭവിക്കുന്നത് വലിയ ദുഃഖങ്ങൾ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അത്തരത്തിൽ ഒരു കഥ തന്നെയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നതും. സ്വത്തുക്കൾ മുഴുവൻ എഴുതി വാങ്ങിച്ചതിനു ശേഷം വീട്ടിൽ നിന്നും എവിടെയെങ്കിലും ഇറങ്ങി പോകുവാൻ അച്ഛനോടും അമ്മയോടും പറയുന്ന മകനെയാണ് കാണാൻ സാധിക്കുന്നത്. എവിടേക്ക് പോകാനാണ് എന്ന് ചോദിക്കുമ്പോൾ, അത്‌ തനിക്ക് അറിയില്ലെന്നും എവിടേക്ക് വേണമെങ്കിലും പോകാം എന്നും പറയുന്നുണ്ട് മകൻ.

കൊട്ടാരസമാനമായ ആ വീട്ടിൽ നിന്നും ഭാര്യയുടെ കയ്യിൽ പിടിച്ച് അദ്ദേഹം ഇറങ്ങുകയാണ്. എവിടേക്കാണ് പോകേണ്ടത് എന്ന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഭാര്യയുടെ കൈകൾ പിടിച്ചു കൊണ്ട് അദ്ദേഹം ഇറങ്ങുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എപ്പോൾ വേണമെങ്കിലും ഏതു കുടുംബത്തിലും സംഭവിക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവം തന്നെ.

The Latest

To Top