Uncategorized

യുവാവ് ചെറാഡ് മലയിൽ കുടുങ്ങിയ സംഭവത്തിൽ ഹെലികോപ്റ്റർ ദൗത്യം പരാജയപ്പെട്ടു- ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ

പാലക്കാട് മലമ്പുഴ ചെറാഡ് മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ദൗത്യം നിർവ്വഹിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ജില്ലാ കളക്ടർ അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ രക്ഷാപ്രവർത്തനം ഉറപ്പു നൽകിയിരുന്നു ജില്ലകലക്ടർ. ആദ്യം യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്റർ ദൗത്യം പരാജയപ്പെടുകയാണെങ്കിൽ പർവ്വതാരോഹണ സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ നിന്നും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആയിരുന്നു സംഭവസ്ഥലത്ത് എത്തിയത്. മലയിൽ അകപ്പെട്ട ബാബു എന്ന യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കുക എന്നതാണ് ഹെലികോപ്റ്ററിന്റെ പ്രഥമ ദൗത്യം. ചെങ്കുത്തായ മലനിര ആയതിനാൽ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യുവാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് ഉള്ളത്. ലാൻഡ് ചെയ്യുവാൻ കഴിയാതെ മലയ്ക്കു മുകളിൽ കുറെ നേരമായി വട്ടം ഇടുകയായിരുന്നു ഹെലികോപ്റ്റർ.

പരമാവധി വേഗത്തിൽ യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോഴിക്കോട് നിന്നും പർവ്വതാരോഹണ സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ആളുകൾ അവിടേക്ക് പോയിരുന്നു. എന്നാൽ യുവാവിനെ കാണാൻ സാധിച്ചില്ല. ചെങ്കുത്തായ പാറ ആയതുകൊണ്ട് യുവാവിന്റെ അടുത്തേക്ക് എത്താനും കഴിഞ്ഞില്ല. യുവാവിനെ പുറത്തേക്ക് എത്തിക്കുക എന്നത് വളരെ ദുഷ്കരമായ ഒരു പ്രവർത്തനം തന്നെയാണ്.

ഹെലികോപ്ടറിന് ലാൻഡ് ചെയ്യാനുള്ള ഒരു പോയിന്റ് ഇല്ലാത്തതിനാൽ എയർ ലിഫ്റ്റിങ് ചെയ്യുന്നത് ദുഷ്കരമാണ്. സമതലമായ ഒരു പ്രദേശവും ഈ മലനിരയിൽ ഇല്ലാത്തതിനാൽ ഹെലികോപ്ടറിന് ലാൻഡ് ചെയ്യാൻ ഉള്ള യാതൊരു പരിസ്ഥിതിയും ഇല്ല. മലമ്പുഴയിലേക്ക് പോകുമ്പോൾ ഇടതു ഭാഗത്തായിട്ടാണ് ചെറാഡ് മലനിരകൾ സ്ഥിതി ചെയ്യുന്നത്. ഈ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്രഥമ പരിഗണന ഭക്ഷണവും വെള്ളവും എത്തിക്കാൻ ആണെന്ന് ജില്ലാ കളക്ടർ അറിയിച്ചത്.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എത്തിയ ആളുകൾ യുവാവിന് ഭക്ഷണം നൽകുവാൻ ശ്രമിച്ചെങ്കിലും ഒന്ന് കാണുവാൻ സാധിച്ചില്ല. എങ്കിലും യുവാവിന് ധൈര്യം നൽകിയതിന് ശേഷം ആയിരുന്നു അവർ തിരിച്ചു പോയത്. മലയുടെ മുകളിൽ നിന്നും യുവാവ് താഴേക്ക് വീഴുകയായിരുന്നു. വീഴ്‌ചയിൽ യുവാവിന് കാലിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ബാബു എന്ന യുവാവ് ബന്ധുക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും തന്റെ അവസ്ഥ വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

മലയുടെ ഭൂമിശാസ്ത്രം വെളിപ്പെടുത്തുന്ന ചില ചിത്രങ്ങളും ബാബു അയച്ചിട്ടുണ്ട്. ബാബു നിൽക്കുന്നതിന് തൊട്ടു താഴെ അഗാധമായ കൊക്കയാണ്. നിൽക്കുന്നിടത്ത് നിന്ന് ഒന്ന് മാറുവാൻ കഴിയാത്ത ഒരു അവസ്ഥയിൽ അകപ്പെട്ടിരിക്കുകയാണ് ബാബു. ഒരടി പോലും അവിടെ നിന്നും മാറാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇന്നലെ രാവിലെയായിരുന്നു ബാബുവും രണ്ടു സുഹൃത്തുക്കളും ചെറാഡ് മലനിരകൾ കയറിയത്.

മുകളിലെത്തിയപ്പോൾ ഭയം കാരണം കൂടെയുണ്ടായിരുന്നു 16 വയസ്സുള്ള രണ്ടു സുഹൃത്തുക്കൾ താഴേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായപ്പോൾ ആണ് മുകളിൽ പെട്ടിട്ടുണ്ടെന്നു മനസ്സിലാവുന്നത്. മലയിൽ അകപ്പെടുമ്പോഴും ടെലിഫോൺ സംഭാഷണവും വാട്സാപ്പ് സന്ദേശവുമയക്കാൻ ബാബുവിന് സാധിച്ചിരുന്നു. എന്നാൽ ചാർജ് തീർന്നു ഫോൺ സ്വിച്ച് ഓഫ് ആയി ഇരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം രാത്രി ബാബു മൊബൈലിന്റെ വെളിച്ചം അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മലയ്ക്ക് മുകളിൽ നിന്നും യുവാവ് ഫോണിന്റെ ഫ്ലാഷ് ലൈറ്റ് വീശി കാണിക്കുന്ന ദൃശ്യങ്ങളെല്ലാം കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു.

The Latest

To Top