General News

ലോകത്ത് തന്നെ ഇങ്ങനൊരു കേസ് ചിലപ്പോൾ ആദ്യമായിരിക്കും – കോഴിയെ കസ്റ്റഡിയിൽ എടുത്തു ഉദ്യോഗസ്ഥർ – കാരണം കേട്ടോ

സുരക്ഷാ മേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് എതിരെ നടപടികൾ സ്വീകരിക്കാറുണ്ട് സാധാരണ. ഇത്‌ പൊതുവെ മനുഷ്യർക്ക് ആണ് ബാധകമാവുക.

ഇപ്പോൾ അമേരിക്കയിലെ സുരക്ഷാ മേഖലയിൽ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നു അധികൃതർ. അമേരിക്കയിലെ പെന്റഗണിൽ ആണ് ഈ വിചിത്ര നടപടി. യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഡിഫൻസ് ആസ്ഥാനത്തിന് സമീപം ആണ് കോഴിയെ കണ്ടേടുത്തത്. അലഞ്ഞു തിരിഞ്ഞു നടന്ന കോഴിയാണ് അധികൃതർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോഴി എവിടെ നിന്നാണ് വന്നതെന്ന് എങ്ങനെയാണ് പെന്റഗണിൽ എത്തിയതെന്നും ഒന്നും വ്യക്തമല്ല. ആർലിങ്ടണിലെ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ ജീവനക്കാർ കറങ്ങി നടന്ന കോഴിയെ കണ്ടെത്തി പിടി കൂടുകയായിരുന്നു. കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നൽകിയിരിക്കുന്നത്. സുരക്ഷാ ചെക്ക് പോസ്റ്റിൽ ആണ് കോഴി ഉണ്ടായിരുന്നത് എന്ന് വക്താവായ ചെൽസി ജോൺസ് പറഞ്ഞു.

അനിമൽ വെൽഫെയർ ഓർഗനൈസേഷൻ സാമൂഹിക മാധ്യമങ്ങളിൽ ആണ് ഇക്കാര്യം അറിയിച്ചത്. കോഴിയെ ചാരവൃത്തിക്ക് ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്നും സംശയമുണ്ട്. കോഴിക്ക് വേണ്ടി പ്രത്യേക കൂടൊരുക്കി വെസ്റ്റേൺ വെർജിനിയയിൽ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.ഓരോ ദിവസവും സോഷ്യൽ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ കൗതുകമുണർത്തുന്ന ഒരുപാട് വാർത്തകളാണ് നമ്മൾ അറിയാറുള്ളത്. അത്തരത്തിൽ ഒരു വാർത്ത തന്നെയാണ് ഇത്.

സത്യത്തിൽ ഈ കോഴി തന്നെയാണ് ഇപ്പോൾ താരം എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്ര പെട്ടെന്ന് ഫേമസ് ആയത് ഈ കോഴി അറിഞ്ഞിട്ട് ഉണ്ടാകുമോ.? സുരക്ഷാ മേഖലയിൽ ആണ് കോഴി ഉണ്ടായിരുന്നത് എന്നാണ് വക്താവ് ചെൽസി ജോൺസ് പറഞ്ഞത്. അതുകൊണ്ടു തന്നെയാണ് കോഴിയെ ചാരവൃത്തിക്ക് ആയി ആരെങ്കിലും അയച്ചതാണോ ഇനി ഇത് സ്വമേധയാൽ വഴിതെറ്റി വന്നതാണോ എന്ന സംശയം ഉണ്ടായത്.

സുരക്ഷാ മേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് എതിരെ പൊതുവായി നടപടികൾ സ്വീകരിക്കുന്നതും കണ്ടു വരാറുണ്ട്. മനുഷ്യർക്കും മാത്രമാണ് ഇത് ബാധകം എന്നാൽ ഇത് ഒരു മൃഗം ആയതുകൊണ്ട് തന്നെ എന്താണ് ഇതിനു നടപടി എടുക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥരും.

ചുരുക്കത്തിൽ കോഴിയെ കസ്റ്റഡിയിലെടുത്ത് ഇരിക്കുക തന്നെയാണ് ഇപ്പോൾ. സുരക്ഷാ മേഖലയിൽ സംശയാസ്പദമായ രീതിയിൽ കോഴിയെ കണ്ടതു കൊണ്ടാണ് ഇത്. ചാര പ്രവർത്തികൾക്കായി ആണോ ഇങ്ങനെ ഇവയെ അയച്ചത് ആണോ എന്ന് സംശയം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ജീവിയുടെ കാര്യത്തിൽ എന്തു ചെയ്യണം എന്ന സംശയത്തിലാണ് ഉദ്യോഗസ്ഥ വൃന്ദം.

ജിപിഎസ് പോലെയുള്ള എന്തെങ്കിലും ഘടിപ്പിച്ച് കൊണ്ടാണോ ഈ ജീവി എത്തിയിരിക്കുന്നത് എന്ന് വിശദമായ പരിശോധനയും നടത്തുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അല്ലെങ്കിലും വ്യത്യസ്തമായ വാർത്തകളിൽ ദിനംപ്രതി കേൾക്കുന്ന സോഷ്യൽ മീഡിയക്ക് ഇത്‌ ആഘോഷിക്കാൻ ഉള്ള ഒരു വാർത്ത തന്നെയാണല്ലോ.

The Latest

To Top