ഹൃദയഭേദകമായ വാർത്തകളാണ് ഓരോ ദിവസവും നമുക്ക് ചുറ്റും നടക്കുന്നത്.
പ്രപഞ്ചത്തിലെ ഏറ്റവും നിസ്വാർത്ഥമായ, നിരുപാധികമായ സ്നേഹം ആയ മാതൃത്വത്തിന് പോലും കളങ്കം സംഭവിക്കുകയാണ്. സ്വന്തം സുഖത്തിനു വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു കൊ ല്ലാ ൻ പോലും മടിയില്ലാത്ത അമ്മമാർ ഉള്ള ഒരു ലോകം. പെൺമക്കൾ എപ്പോഴും അച്ഛന്റെ രാജകുമാരികൾ ആണെന്ന് കരുതിയിരുന്ന നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് സ്വന്തം പെൺകുട്ടികളെ അ തി ക്രൂ ര മാ യി പീ ഡി പ്പി ക്കു ന്ന അച്ഛന്മാരുടെ കഥകളാണ്.
പെൺകുട്ടികൾക്ക് നേരെയുള്ള ലൈം ഗി ക അ തി ക്ര മ ങ്ങ ൾ കേട്ടു ഭയം തോന്നുമെങ്കിലും അതിനേക്കാൾ ഭയാനകമാണ് സ്വന്തം വീട്ടിൽ പോലും മക്കൾ സുരക്ഷിതരല്ല എന്ന സത്യം. ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീ എന്നോ പ്രായഭേദമന്യേ ഓരോ നിമിഷവും ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു സ്ത്രീയോ പെൺകുട്ടികളോ പീ ഡി പ്പി ക്ക പ്പെ ടു ന്നു. ഇതിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സമൂഹത്തെ ഭയന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ വീണ്ടും വാക്കുകളാൽ ഉള്ള പീ ഡ ന ങ്ങ ൾ കാരണം പലരും അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറയാറില്ല.
പത്തു വയസുകാരിയായ മകളെ പിതാവ് ബ ലാ ൽ സം ഗം ചെയ്ത് ഗ ർ ഭി ണി യാക്കിയ സംഭവം ലജ്ജയോടെ ആണ് നമ്മൾ കേട്ടത്. സമൂഹം മുഴുവനും നാണത്താൽ തല താഴ്ത്തിയ ഒരു സംഭവമായിരുന്നു അത്. അ ബോ ർ ഷ ൻ നിയമ വിരുദ്ധമാക്കിയ നമ്മുടെ നാട്ടിൽ ആ പത്തുവയസുകാരിയെ ഓർത്തു മാത്രം നിയമം ഭേദപ്പെടുത്തുകയാണ് ഹൈക്കോടതി. പത്തുവയസ്സുകാരി ഒരു കുഞ്ഞിന് ജന്മം നൽകിയാൽ അത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീ ഷ ണി യാ ണെന്നും അതിനാൽ ഗ ർ ഭ ചി ദ്രം ചെയ്യണമെന്നും നിസ്സഹായ ആയ ‘അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്.
കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടെങ്കിൽ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. പത്തു വയസ്സുകാരി ഗ ർ ഭി ണി ആകുമ്പോഴും ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ സങ്കീർണ്ണതകൾ പരിഗണിച്ചായിരുന്നു കോടതി വിധി. പീ ഡ ന ത്തി നി ര യായ പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിൽ കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി മെഡിക്കൽ ബോർഡിനോട് നിർദ്ദേശം തേടിയത്.
ഗ ർ ഭം 31 ആഴ്ച പിന്നിട്ടതിനാൽ ശസ്ത്രക്രിയയിലൂടെ ഉള്ള പ്രസവം വേണ്ടി വരുമെന്ന് കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ 80% സാധ്യതയുണ്ടെന്നും നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു. ഇതിനെ തുടർന്നാണ് ഗ ർ ഭ ച്ഛി ദ്ര ത്തി ന് കോ ട തി അ നു മ തി ന ൽ കി യ ത്.
നിയമപ്രകാരം 24 ആഴ്ച വരെ വളർച്ചയുള്ള അ ബോ ർ ഷ നിനാ ണ് അനുമതിയുള്ളത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കാലാവധി കഴിഞ്ഞിട്ടും അനുമതി നൽകിയത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പത്തുവയസ്സുകാരി. ഒരാഴ്ചയ്ക്കുള്ളിൽ വേണ്ടത് ചെയ്യാൻ ആശുപത്രി അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
വിദഗ്ധരിൽ നിന്നും മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് അപേക്ഷ നൽകാം. ആവശ്യമായത് ഉടൻ തന്നെ ഡയറക്ടർ ചെയ്യണമെന്നും കോടതി നിർദേശിച്ചു. കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാതാപിതാക്കൾക്ക് സാധിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണം. ചികിത്സയും പരിചരണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകണമെന്നും കോടതി നിർദേശിച്ചു.
കേസിൽ ലജ്ജിക്കുന്നു എന്ന് ആണ് കോടതി പറഞ്ഞത്. സമൂഹം മുഴുവൻ നാണത്താൽ തല താഴ്ത്തി ഇരിക്കുകയാണ്. നിയമത്തിനു സാധിക്കുന്ന രീതിയിൽ നിയമം ആ പിതാവിനെ ശിക്ഷിക്കുമെന്നും കോടതി ഉറപ്പു നൽകി പത്തു വയസ്സുകാരി ഗ ർ ഭി ണി യാ യ സംഭവത്തിൽ അച്ഛനാണ് ആരോപണ വിധേയൻ. ഈശ്വരനെ മനസ്സിൽ ഓർത്താണ് നിയമത്തിന്റെ അധികാരം പ്രയോഗിക്കുന്നത് എന്നും കോടതി പറഞ്ഞു.
