General News

തിരുവിതാകൂർ മഹാരാജാവ് പ്ളേഗ് രോഗത്തിനെ അമർച്ച ചെയ്യാൻ 1897 കാലഘട്ടത്തിൽ നടത്തിയ ലോക്ക്ഡൗൺ നെ കുറിച്ച് അറിഞ്ഞാൽ ആരും ഒന്ന് ഞെട്ടും

കോവിഡ് മഹാമാരി ലോകമെമ്പാടും അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും, മികച്ച ചികിത്സ സൗകര്യങ്ങളും, മറ്റു സജ്ജീകരണങ്ങളും ഉള്ളതിനാൽ ഒരു പരിധി വരെ ഈ അസുഖത്തെ നമുക്ക് തടയാൻ കഴിഞ്ഞിരുന്നു. എന്നാൽ കോവിഡ് 19 ന്ററെ രണ്ടാം തരംഗത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ലോക ജനത.

വേണ്ടത്ര ആശുപത്രികളോ, ഗതാഗത സൗകര്യങ്ങളോ, ആശയവിനിമയമോ ഒന്നും ഇല്ലാതിരുന്ന കാലത്ത് പ്ളേഗ് എന്ന മഹാവ്യാധിയെ തുരത്താൻ കൊണ്ട് വന്ന ചട്ടങ്ങൾ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. കോറോണവൈറസിനെ പോലെ തന്നെ പ്ളേഗിന്റെ ഉത്ഭവവും ചൈനയിൽ നിന്നുമായിരുന്നു. ചൈനയിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ച പ്ളേഗ് എന്ന മഹാമാരി ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലയെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. മൂന്ന് ദശാബ്ദം കൊണ്ട് ഒന്നേകാൽ കോടി മനുഷ്യർ ആണ് ഈ രോഗം ബാധിച്ച് ഇന്ത്യയിൽ മരിച്ചത്.

രോഗവ്യാപനം തടയാൻ ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയ്ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബാലഗംഗാധര തിലകിനെ പോലുള്ള വലിയ നേതാക്കൾ സർക്കാരിനെതിരെ മുന്നോട്ട് വന്നു. രോഗ നിവാരണത്തിന് നിയോഗിക്കപ്പെട്ടിരുന്നത് ഡബ്ല്യുസി റാൻഡ് എന്ന സിവിൽ സർവീസ്കാരനെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിവെച്ച് കൊന്നിരുന്നു.

ഇതോടെ ബ്രിട്ടീഷുകാർ അടിച്ചമർത്തൽ ശക്തമാക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ ബാലഗംഗാധരതിലകൻ കേസരി പത്രത്തിൽ എഴുതിയ ലേഖനങ്ങൾ ജനങ്ങളെ ഇളക്കിവിടുന്നത് ആണെന്ന് ആരോപിച്ച് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെയും ജയിലിലടച്ചു. രാജ്യം മുഴുവനും പട്ടിണിയും മരണങ്ങളും പകർച്ചവ്യാധിയും നേരിടുമ്പോൾ ആയിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിമൂന്നാം സമ്മേളനം അമരാവതിയിൽ ആരംഭിച്ചത്. മലയാളിയായ ശ്രീ ശങ്കരൻ നായർ ആണ് അതിൽ അധ്യക്ഷത വഹിച്ചത്. സർക്കാരിന്റെ വീഴ്ചയും തിലകനെ അറസ്റ്റ് ചെയ്യും അദ്ദേഹം ശക്തമായി വിമർശിച്ചു.

ഉത്തരേന്ത്യയിൽ പ്ലേഗ് എന്ന മഹാമാരി ബാധിച്ചപ്പോൾ കേരളത്തിൽ തിരുവിതാംകൂർ കൊച്ചി ,ബ്രിട്ടീഷ് മലബാർ എന്നിങ്ങനെ വേർതിരിവ് ഉള്ളതിനാൽ അത് കാര്യമായി ബാധിച്ചില്ല. ഇന്നത്തെപോലെ സമൂഹമാധ്യമങ്ങളും ടെലിഫോണും റേഡിയോകളും ഒന്നും ആ കാലത്ത് ഇല്ലല്ലോ. ഇതൊന്നുമില്ലാത്ത ആ കാലത്ത് പ്ലേഗിനെ തടയാൻ തിരുവിതാംകൂർ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അന്നത്തെ ഏറ്റവും ആധുനിക സംവിധാനങ്ങൾ ആയിരുന്നു ടെലിഗ്രാം, അഞ്ചൽ സർവീസും, ബ്രിട്ടീഷ് പോസ്റ്റൽ സർവീസ്.

തിരുവിതാംകൂർ ഡിവിഷനുകളിലെ മേധാവി അന്ന് പേഷ്ക്കാർമാരായിരുന്നു. അന്ന് അവരുടെ നേതൃത്വത്തിൽ എടുത്ത ശക്തമായ പ്രതിരോധ മുൻകരുതലുകൾ ഇന്ന് കൊറോണയെ തടയാൻ സ്വീകരിച്ച നിയന്ത്രണങ്ങളെക്കാൾ കാർക്കശ്യം ആയിരുന്നു. ചെണ്ട കൊട്ടിയും, നോട്ടീസ് വിതരണം ചെയ്തും കവലകളിലും ആളുകൾ കൂടുന്ന ചന്തകളിലും ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും അറിയിക്കുകയായിരുന്നു. 1899 ലെ രണ്ടാം വകുപ്പ് അനുസരിച്ച് സംസ്ഥാനത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈ മഹാമാരി ഉണ്ടാകാതെ പ്രതിരോധിക്കുന്നതിന് നിശ്ചയിച്ച നിയന്ത്രണങ്ങളിൽ ഒന്നാം ഭാഗത്ത് മഹാമാരി ഉണ്ടാകുന്നതിനുമുമ്പ് ചെയ്യേണ്ട കാര്യങ്ങളും രണ്ടാം ഭാഗത്ത് മഹാമാരി വന്നുകഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു നിർദേശിച്ചിരുന്നത്.

താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ വരെയുള്ള എല്ലാ സർക്കാർ സംവിധാനങ്ങളും ഒത്തൊരുമിച്ച് വളരെ ശക്തമായ പ്രതിരോധ സംവിധാനമായിരുന്നു അന്ന് തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയിരുന്നത്. നാട്ടിൽ ഏതെങ്കിലും ഒരാൾക്ക് രോഗമുണ്ടായാൽ അഞ്ചൽ ഓഫീസുകാരനാണ് ബന്ധപ്പെട്ട കേന്ദ്രത്തിൽ അറിയിക്കേണ്ടിയിരുന്നത്.

ഇന്നത്തെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പോലെ ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് പോകുന്നവർ പകർച്ചവ്യാധി ഉള്ള സ്ഥലത്തുനിന്നു അല്ല വരുന്നത് എന്ന് ബന്ധപ്പെട്ടവരെ സർട്ടിഫിക്കറ്റ് ഹാജരാക്കണം ആയിരുന്നു. പേഷ്‌ക്കർമാരുടെ നേതൃത്വത്തിലായിരുന്നു രോഗികളെ കണ്ടുപിടിക്കുന്നത്. ഇവരെ ചികിത്സിക്കാനും ഇൻസ്പെക്ഷൻ സ്റ്റേഷനുകളും ഒബ്സർവേഷൻ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. പരിശോധന കേന്ദ്രത്തിൽ രോഗം കണ്ടെത്തിയാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് അവരെ മാറ്റി. അവരുടെ രോഗം ഭേദമായാൽ അവരുടെ വീടിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുമായിരുന്നു.

യാത്രക്കാർ വരുന്ന സ്ഥലവും പോകേണ്ട സ്ഥലവും കൃത്യമായി ഇൻസ്പെക്ഷൻ കേന്ദ്രങ്ങളെ അറിയിക്കണം. രോഗികളെ കണ്ടുപിടിക്കുക മാത്രമല്ല ആംബുലൻസ് സ്റ്റാഫിനെയും ക്വാറന്റൈൻ വിഭാഗത്തെയും ഒരുക്കി നിർത്തേണ്ടത് പേഷ്ക്കാർമാരുടെ ചുമതലയായിരുന്നു. രോഗികളെ ചുമത്തി കൊണ്ടുപോകുവാൻ മേലാപ്പു ഉള്ള മഞ്ചൽ, ചുമട്ടുകാർ, മെഡിക്കൽ സ്റ്റോർ, സാംക്രമിക രോഗം തടയാനുള്ള വസ്തുക്കൾ ,വസ്ത്രങ്ങൾ എന്നിവ പ്രധാന കേന്ദ്രങ്ങളിൽ ഉണ്ടെന്ന് ഇവർ ഉറപ്പുവരുത്തണം.

ഇതുകൂടാതെ വാർഡർമാർ, സ്ത്രീപുരുഷ അറ്റൻഡർമാർ, നഴ്സുമാർ,സ്ത്രീപുരുഷ തോട്ടികൾ, വെളുത്തേടൻമാർ, കൗൺസിലർമാർ എന്നിവരെയും ആവശ്യത്തിന് ഒരുക്കി നിർത്തിയിരുന്നു. ഇന്നത്തെ കണ്ടെയ്‌ൻമെൻറ് സോൺ പോലെ പ്ളേഗ് ബാധിച്ച പ്രദേശത്തെ രോഗ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും രോഗം ഇല്ലാത്തവരെ അവിടെനിന്നും മാറ്റാനും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടായിരുന്നു. രോഗബാധിതമായ പ്രദേശങ്ങളിൽ നിന്നു വരുന്നവരെ തടഞ്ഞുനിർത്തി കാർബോളിക് ആസിഡ് ദ്രാവകം കലർത്തിയ വെള്ളത്തിൽ കുളിപ്പിക്കാനും അവരുടെ സാധനങ്ങൾ നീരാവി കേന്ദ്രത്തിൽ ചൂട് പിടിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരുന്നു.

രോഗിയുടെ വീട്ടിൽ കാറ്റും വെളിച്ചവും കിട്ടുന്ന വിധത്തിൽ പണി നടത്താനും അന്നത്തെ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരുന്നു. ആ കാലത്ത് നാട്ടിൽ ഉണ്ടാകുന്ന എല്ലാ മരണങ്ങളും സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. മരിച്ചു രണ്ടു മണിക്കൂറിനുശേഷം സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മറവ് ചെയ്യാനോ ദഹിപ്പിക്കാനോ മൃതശരീരം നൽകിയിരുന്നുള്ളൂ. അല്ലാതെ വന്നാൽ മരിച്ച ആൾക്ക് അസുഖം ഉണ്ടോ എന്ന് സംശയിച്ച് സംസ്കാരത്തിൽ പങ്കെടുത്തവരെയും മൃതദേഹത്തിൽ സ്പർശിച്ചവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമായിരുന്നു.

ഇന്നത്തേക്കാൾ കടുത്ത ശിക്ഷാനിയമങ്ങൾ ആയിരുന്നു അന്ന് ചട്ടങ്ങൾ പാലിക്കാത്തവർക്ക്. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റമാരോപിച്ച് ആറുമാസത്തെ തടവ്, ആയിരം രൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കേണ്ടത് ആണെന്ന് ദിവാൻ കൃഷ്ണസ്വാമി അയ്യർ പുറപ്പെടുവിച്ച ചട്ടങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുണ്ട്.

The Latest

To Top