ഏതൊരു സാധാരണക്കാരനെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് വീട് എന്ന സ്വപ്നം.
എന്നാൽ ബഡ്ജറ്റ് കണക്കാക്കുന്ന ഘട്ടം വരുമ്പോൾ ഈ സ്വപ്നത്തിന് പല പരിമിതികളും കടന്നു വരുന്നു. സൂക്ഷ്മമായ പ്ലാനിങ്, വ്യക്തമായ മെറ്റീരിയൽ സെലക്ഷൻ, കൃത്യമായ രൂപകല്പന എന്നീ മൂന്ന് ഘടകങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും സ്വന്തമാക്കാം ആഗ്രഹിച്ച ബഡ്ജറ്റിൽ ഒരു വീട്.
പാലക്കാട് ജില്ലയോട് ചേർന്ന് തൃശ്ശൂർ ജില്ലയിൽ, കെഎസ്ഇബി സബ് എഞ്ചിനീയർ ആയ ശ്രീ രതീഷിന്റെയും ശ്രീമതി ശശികലയുടെ ഉടമസ്ഥതയിലുള്ള “ഗീതാഗോവിന്ദം” എന്ന വീട് ആണ് ബഡ്ജറ്റ് ഹോം എന്ന പരിപാടിയിൽ കാണിക്കുന്നത്. 1673 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് ചിലവു കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധേയനായ ശ്രീ കെ വി മുരളീധരൻ ആണ് നാലുകെട്ടുള്ള ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
നാലുകെട്ടുള്ള വീടിന്റെ പ്രത്യേകത എന്തെന്നാൽ വീട്ടിലിരിക്കുമ്പോഴും പുറത്തിരിക്കുന്നത് പോലെ ഒരു പ്രതീതി അനുഭവപ്പെടുന്നതാണ്. മഴ പെയ്യുമ്പോൾ ആ മഴ വീടിനകത്തേക്ക് എത്തുന്ന പ്രതീതിയാണ് ലഭിക്കുന്നത്. എന്നാൽ പല ആളുകളും ഈ നാലുകെട്ട് ഗ്ലാസ് കൊണ്ടു മൂടുന്നതായിട്ടാണ് കണ്ടു വരുന്നത്. അദ്ദേഹത്തിന്റെ ഭൂരിഭാഗം വർക്കുകൾ പോലെ തന്നെ ജിഐ ട്രസ്സ് വർക്കിൽ പീസിന് 57 രൂപ വരുന്ന ഗ്രേ കളർ കോൺക്രീറ്റ് ഓടുകൾ വച്ചാണ് ഈ വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത്.
വീടിന് മുൻവശത്തായി 3 കോണുകളിലായി ചെയ്ത മേൽക്കൂര സിറ്റൗട്ട് ഭാഗത്ത് മുന്നോട്ട് പ്രോജക്ട് ചെയ്യുന്ന രീതിയിൽ രൂപകല്പന ചെയ്തത് വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കുന്നത് പ്രധാന പങ്കുവഹിച്ചിട്ടുണ്ട് കൂടാതെ വീടിന് പരമ്പരാഗത ലുക്ക് നൽകുന്നതിനു സഹായിച്ചിട്ടുണ്ട്. നാട്ടിലുള്ള പല ആർകിടെക്ടുകൾക്കും ബഡ്ജറ്റ് വീടുകളെ കുറിച്ച് വലിയ ധാരണ ഇല്ല എന്ന് മനസ്സിലായപ്പോൾ ആയിരുന്നു യൂട്യൂബിലൂടെ മുരളീധരന്റെ വർക്കുകൾ ഉടമസ്ഥൻ കാണുന്നത്.
അങ്ങനെയാണ് ബിൽഡിങ് ഡിസൈനിലേക്ക് എത്തിച്ചേരുന്നത്. സാധാരണ ഒമ്പതരയ്ക്ക് വന്ന് അഞ്ചുമണിക്ക് പോകുന്ന പണിക്കാരെ കണ്ടുശീലിച്ച ഇവർക്ക് ബിൽഡിംഗ് ഡിസൈൻസിന്റെ പ്രവർത്തനം അതിശയിപ്പിക്കുന്നതായിരുന്നു. ഇത്രയേറെ മികവോടെ വേഗതയോട് കൂടി ആയിരുന്നു പണികൾ തീർത്തിരുന്നത്. വിസ്താരമുള്ള ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ബഡ്ജറ്റ് കുറയ്ക്കുവാനായി ചാരുപടിയും സോപാന പടിയും എല്ലാം ഡിസൈനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മേൽക്കൂരയെ പിന്താങ്ങുന്ന കോൺക്രീറ്റ് തൂണുകൾ മികച്ച ആകർഷണം ആണ് വീടിന് നൽകുന്നത്. വീടിന്റെ പ്രധാന വാതിലും ജനലും തേക്ക് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ആന്റി ഫങ്കലും കളർ പോകാത്ത ആന്റിക് ഹാൻഡിലുകൾ ആണ് വാതിലിൽ ഘടിപ്പിച്ചത്. മുൻവശത്തെ ജനൽ ഒഴികെ ബാക്കി എല്ലാ ജനങ്ങളും സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചത്. ബാക്കി വാതിലുകൾ റെഡിമെയ്ഡ് വാതിലുകളും ആണ്. ഇതെല്ലാം ബഡ്ജറ്റ് കുറയ്ക്കുന്നതിൽ വളരെയധികം സഹായിക്കും
