ബോളിവുഡ് സിനിമാ ലോകം വളരെ അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഏറ്റവും പുതിയ സ്റ്റൈലും ശരീരവും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന കാര്യത്തിൽ താരങ്ങൾ എല്ലാം വരും ഒരേ പോലെയാണ്. ഇപ്പോൾ ഈ കാര്യത്തിൽ ആരാധകരെ അത്ഭുതപ്പെടുത്തിരിയിരിക്കുന്നത് ഋത്വിക് റോഷനാണ്. അത് കൊണ്ട് തന്നെ ഋത്വിക് റോഷന്റെ ആരാധകര്‍ തിങ്കളാഴ്ച വളരെ ആശ്ചര്യത്തിലായിരുന്നു. കാരണം, താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഏറ്റവും പുതിയ ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.
View this post on Instagram
അതും വളരെ മികച്ചൊരു ചിത്രം തന്നെയായിരുന്നു. ഈ ചിത്രത്തിൽ , ഋത്വിക് ഒരു ബോഡി ബില്‍ഡറെ പോലുള്ള തന്റെ കരുത്തുറ്റ മസിലുകള്‍ കാണിക്കുന്നു. ഒരു സ്റ്റൈലിഷ് ഗ്ലാസും തൊപ്പിയും ധരിച്ച് താരം തന്റെ ‘വിശ്വരൂപം’ ഗംഭീരമാക്കിയിട്ടുണ്ട്. ഈ ചിത്രം കണ്ട ഋത്വികിന്റെ മുന്‍ ഭാര്യ സുസൈന ഖാന്‍ ചിത്രത്തെക്കുറിച്ച് ഒരു രസകരമായ അഭിപ്രായം അടിക്കുറിപ്പായി നല്‍കി.
View this post on Instagram
‘വൗ..ഗംഭീരം.. നീയിപ്പോഴും ഇരുപത്തിയൊന്നുകാരന്‍ തന്നെ. മറ്റൊരു പോസ്റ്റില്‍, താരം തന്റെ വസ്ത്ര ബ്രാന്‍ഡിന്റെ ഒരു കിടിലൻ പ്രൊമോഷണല്‍ വീഡിയോയാണ് പങ്കിട്ടത്. നടന്‍ ആര്‍ മാധവന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പ്രസ്തുത വീഡിയോ പങ്കുവെച്ചിട്ടുണ്ട്, ‘ഈ മനുഷ്യന്‍. ഈ മനുഷ്യന്‍ ഇതിഹാസങ്ങളാല്‍ നിര്‍മ്മിച്ചതാണ്. സത്യം.. ഇതുകണ്ട് ഞാന്‍ വളരെ പ്രചോദിതനാണ്. എന്റെ ഈ സഹോദരനാണ് എന്റെ പ്രചോദനം.ഋത്വിക് റോഷനെ ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചതിങ്ങനെയാണ്.
