General News

കാവ്യാ ചേച്ചി എനിക്ക് അഭിമാനം ആണ്. അനശ്വര രാജൻ – ചേച്ചി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരണം എന്ന് അനശ്വര പറയാനുള്ള കാരണം

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയായിരുന്നു അനശ്വര രാജൻ.. ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരുന്നു താരം,

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആയിരുന്നു അഭ്രപാളിയിൽ താരം അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റെ തായ സ്ഥാനം നേടി വളരെ ചെറിയ പ്രായം കൊണ്ട് തന്നെ താരത്തിന് സാധിച്ചിരുന്നു. മലയാള സിനിമയിലെ ഭാവി നായികമാരുടെ കൂട്ടത്തിൽ അനശ്വര ഉണ്ടാകും എന്നുള്ളത് ഉറപ്പാണ് ചുരുങ്ങിയ കാലയളവിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അനശ്വര മാറി. തണ്ണീർ മത്തൻ ദിനങ്ങൾ,ഉദാഹരണം സുജാതാ, സൂപ്പർ ശരണ്യ തുടങ്ങിയവയൊക്കെ താരത്തിനെ വളരെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.

2017 അഭിനയ രംഗത്തെത്തുന്ന താരം പത്തോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തി കഴിഞ്ഞു. ഈയടുത്ത് ആണ് താരം തനിക്ക് ഇഷ്ടപ്പെട്ട നടിമാരെ പറ്റി സംസാരിച്ചത്. അതിൽ കാവ്യ മാധവൻറെ പേരാണ് താരം പറഞ്ഞത്. കാവ്യാമാധവനെ പറ്റി പറയുമ്പോൾ താരത്തിന് വലിയ സന്തോഷമാണ്.. ചെറുപ്പത്തിൽ താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടി എന്നത് കാവ്യയായിരുന്നു എന്ന് തുറന്നു പറയുകയാണ്.

ചെറുപ്പത്തിൽ തന്നെ ഏറ്റവുമധികം ആരാധിച്ചിരുന്ന മലയാളം നടി ആയിരുന്നു കാവ്യാ മാധവൻ..കാവ്യാ മാധവൻ സിനിമകൾ കണ്ട് മറ്റൊരാളോട് തനിക്ക് പ്രണയം വരെ തോന്നിയിട്ടുണ്ട്. മീശമാധവൻ എന്ന സിനിമ കണ്ടപ്പോൾ ആയിരുന്നു പ്രണയം. വീണ്ടും കാവ്യ സിനിമയിലേക്ക് എത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട്. കാവ്യ ചേച്ചി കാസർകോട്ടുകാരിയാണ് എന്ന് പറയുമ്പോൾ എനിക്ക് അഭിമാനം ആണ് തോന്നുന്നത്.

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ മികച്ച നടിയാണ് അവർ എന്നാണ് കാവ്യയെ പറ്റി പറഞ്ഞത്. 2017 ഏപ്രിൽ മഞ്ജുവാരിയർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഉദാഹരണം സുജാത ചിത്രത്തിൽ മഞ്ജുവിനെ മകളായിരുന്നു താരം എത്തിയത്. പക്ഷേ ആളുകൾക്കിടയിൽ കൂടുതലായും താരത്തെ അറിഞ്ഞു തുടങ്ങിയത് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രവും.

ജാതിക്ക തോട്ടം എന്ന പാട്ട് കൊണ്ടായിരുന്നു. സൂപ്പർ ശരണ്യയാണ് താരത്തിന് ഏറ്റവും പുറത്തിറങ്ങിയ ചിത്രം. ബോളിവുഡിലും താരം അരങ്ങേറാൻ തയ്യാറെടുക്കുകയാണെന്ന് അറിയാൻ സാധിച്ചിരിക്കുന്നത്.
തമിഴനും താരം സാന്നിധ്യം ഉറപ്പിക്കാനുള്ള തിരക്കിലാണ് എന്ന് മനസ്സിലാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കു വയ്ക്കാറുണ്ട്.

അടുത്ത കാലത്തായിരുന്നു താരം തന്റെ ഹെയർസ്റ്റൈൽ മാറ്റി ചിത്രങ്ങളുമായി എത്തിയത്. നീണ്ട മുടിയുള്ള അനശ്വര ഷോർട്ട് മുടിയുമായി ആയിരുന്നു പിന്നീട് ആരാധകർക്ക് മുൻപിൽ എത്തിയത്.. ഇതിന് സമിശ്ര പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും എത്തിയിരുന്നത്. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

The Latest

To Top