ബാലതാരത്തില്‍ നിന്നും നായികാ നിരയിലേക്ക് വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന താരണമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവ സാന്നിധ്യമായ എസ്തര്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിവിധ തരത്തിലുള്ള മനോഹരമായ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. നടി ഏറ്റവും ഒടുവില്‍ പങ്കുവച്ച വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയത്.
തനിയ്ക്കുമൊരു കാമുകന്‍ ഉണ്ടായിരുന്നെകിൽ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് എസ്തര്‍ ഇപ്പോള്‍. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം എസ്തര്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ആകസ്മികമായി തോന്നിയതാണെന്ന് ഹാഷ് ടാഗിലൂടെ എസ്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.
View this post on Instagram
മാസ്‌ക് ധരിച്ച് ജയന്‍ സ്റ്റൈല്‍ ബെല്‍ബോട്ടന്‍ പാന്റ്‌സും ധരിച്ച് നില്‍ക്കുകയാണ് എസ്തര്‍ അനില്‍. ചിത്രത്തിനു ക്യാപ്ഷനും രസകരമായ കമന്റുകളാണ് വരുന്നത്. ”പിന്നെ എന്തിനാ മുത്തേ ചേട്ടന്‍’ എന്ന് തുടങ്ങിയ കാമുകന്മാരുടെ സന്ദേശങ്ങള്‍ കമന്റായി എത്തുന്നു.
ദൃശ്യം 2 ആണ് എസ്തര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാക്ക് ആന്റ് ജില്‍ ആണ് അടുത്ത റിലീസിങ് ചിത്രം. ദൃശ്യം 2 തെലുങ്ക് റീമേക്കിലും എസ്തര്‍ അഭിനയിക്കുന്നുണ്ട്.
