മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ.
ഇപ്പോൾ വരാൻ പോകുന്ന ബിഗ് ബോസിൻറെ നാലാമത്തെ സീസൺ ആണ്. ഇതുവരെയുള്ള മൂന്നു സീസണുകളിലും എത്തിയിരുന്നത് മോഹൻലാൽ തന്നെയായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഫോറിന് ആയി പ്രേക്ഷകരെല്ലാം കാത്തിരിക്കുകയുമാണ്. മലയാളത്തിൽ വളരെ ആരാധകരുള്ള ഒരു റിയാലിറ്റി ഷോ തന്നെയാണ് ബിഗ് ബോസ്. മോഹൻലാൽ തന്നെ ആണ് പരിപാടിയിൽ അവതാരകയായി എത്തുന്നത്. അത് തന്നെയാണ് ഇതിൻറെ പ്രത്യേകത എന്ന് എടുത്തു പറയേണ്ടത്.
താരരാജാവ് അവതാരകനായി എത്തുന്ന പരിപാടി കാണുവാൻ ആളുകൾ വളരെ ആകാംഷയിൽ ആകും. ഇതിനിടയിൽ ഷോയുടെ അവതാരകൻ എന്ന നിലയിൽ നിന്നും മോഹൻലാൽ പിന്മാറി എന്നും ബറോസ് അടക്കം ഉള്ള ചിത്രങ്ങളുടെ ചിത്രീകരണം കാരണം എത്താൻ സാധിക്കില്ല എന്ന് ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അതിനുപകരം സീസൺ ഫോറിൽ എത്തുന്നത് സുരേഷ് ഗോപി ആയിരിക്കും എന്നായിരുന്നു പറഞ്ഞത്. അതോടൊപ്പം തന്നെ ഏഷ്യാനെറ്റ് ചാനൽ സീസൺ നാലിന്റെ പുതിയതായി പുറത്തിറക്കിയ തീം സോങ്ങും സുരേഷ് ഗോപി തന്നെയായിരിക്കും പരിപാടിയിൽ എത്തുന്നത് എന്നതിൻറെ സൂചന പോലെയായിരുന്നു തോന്നിയത്.
“അസതോമാ സദ്ഗമയ” എന്ന് തുടങ്ങുന്ന തീം സോങ് ആയിരുന്നു ചാനൽ പുറത്ത് വിട്ടത്. സുരേഷ് ഗോപിയുടെ ചിത്രമായ ചിന്താമണി കൊലക്കേസിലേ ഒരു ഗാനമായിരുന്നു ” അസൽതോമ സദ്ഗമയ എന്ന് തുടങ്ങുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ഒരുപോലെ വിശ്വസിച്ചു ഇനി സുരേഷ് ഗോപി ആണെന്ന്. എന്നാൽ എല്ലാ വാർത്തകൾക്കും ഫുൾസ്റ്റോപ്പ് ഇട്ടുകൊണ്ട് ഏഷ്യാനെറ്റ് പുതിയ ഒരു പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.
ലാലേട്ടൻ നേരിട്ട് വന്ന് പറയുന്നു അദ്ദേഹം തന്നെയാണ് അടുത്ത സീസണിലും അവതാരകയായി എത്തുന്നത് എന്ന്. മോഹൻലാൽ ആരാധകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുകയാണ് ഇപ്പോൾ. ചാനൽ റേറ്റിംഗിനെ മോഹൻലാൽ മാറിയാൽ ബാധിക്കും എന്ന് ഒരുപറ്റമാളുകൾ പറഞ്ഞിരുന്നു. ഇപ്പോൾ വാർത്ത ഉറപ്പിക്കുന്ന പോലെ തന്നെയാണ് ലാലേട്ടൻറെ പുതിയ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
അത് പോലെതന്നെ വളരെ ആകർഷണീയമായ ലോഗോയാണ് തയ്യാറാക്കിയിരിക്കുന്നത്. ബിഗ്ബോസ് വീണ്ടും തിരിച്ചുവരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിലും ആളുകളെല്ലാം ഭയന്നത് ലാലേട്ടൻ മാറുമോ എന്ന് തന്നെ ആയിരുന്നു. എന്നാൽ അതിന് ഇപ്പോൾ ഒരു സ്ഥിതീകരണം വന്നിരിക്കുകയാണ്. ലാലേട്ടൻ തന്നെയായിരിക്കും സീസൺ ഫോറിലും എത്തുന്നത്.
കഴിഞ്ഞ സീസണിൽ എല്ലാ ഇടയ്ക്കുവെച്ച് ബിഗ്ബോസ് നിർത്തുകയായിരുന്നു. കോവിഡ് കാരണമായിരുന്നു ഇടയ്ക്ക് വെച്ച് പരിപാടി നിർത്തേണ്ടി വന്നത്. നാലാം സീസണിൽ അങ്ങനെ ആവരുത് എന്ന് പ്രേക്ഷകർ അഭ്യർത്ഥിക്കുന്നുണ്ട്. ഇതുവരെ പരിപാടിയെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. എന്ന് മുതലാണ് പരിപാടി തുടങ്ങുന്നത് എന്നോ ആരൊക്കെയാണ് പരിപാടിയിൽ മത്സരാർത്ഥി എത്തുക എന്നത് ഒന്നും ഇതുവരെ ഉറപ്പ് വന്നിട്ടില്ല.
