കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിലെ ടിക്ക് ടോക്ക് താരവും വ്ലോഗറും ആയിരുന്ന റിഫ മെഹന്നുവിൻറെ മരണത്തെപ്പറ്റി ഒരു നടുക്കത്തോടെ എല്ലാവരും അറിഞ്ഞു.
21 വയസ്സു മാത്രം പ്രായമായ ഒരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. തീർച്ചയായും ബന്ധുക്കൾക്കും നാട്ടുകാർക്കും ഒക്കെ ആശങ്ക ഉണ്ടായിരിക്കും. ദുബായിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു റിഫയേ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ ഖബർ അടക്കുമെന്നാണ് അറിയുന്നത്. ആ ത്മ ഹ ത്യ യാ ണെ ന്ന് വിവരമായിരുന്നു പുറത്തു വന്നത്. ദുബായിലെ പോ സ്റ്റു മോ ർ ട്ട ത്തി നു ശേഷം ബന്ധുക്കൾക്ക് ലഭിച്ച വിവരം തന്നെയായിരുന്നു.
ചെയ്യാനുള്ള കാരണങ്ങൾ ഒന്നും തന്നെ പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ഉറപ്പു പറയുന്നുണ്ട്. മരിക്കുന്നതിനു മുൻപ് രാത്രി ഒൻപതോടെ റിഫ വീഡിയോ കോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി പറയുന്നു. ജോലി സ്ഥലത്തു നിന്നാണ് വിളിക്കുന്നത് എന്നാണ് പറഞ്ഞത്. മകന് ചുംബനം നൽകി ആണ് സംസാരം അവസാനിപ്പിച്ചതും.
അതിനുശേഷം കടുംകൈ ചെയ്യാൻ മാത്രം എന്തു മാനസിക വിഷമം ആണ് ആ കുട്ടിയുടെ മനസ്സിലേക്ക് കയറി പറ്റിയത് എന്നാണ് ബന്ധുക്കൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കൂട്ടുകാരനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയ ഭർത്താവ് തിരികെ ഫ്ലാറ്റിൽ എത്തി. അപ്പോൾ ജോലി കഴിഞ്ഞെത്തിയ ഭാര്യയെ ഫാനിൽ തു ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഭാര്യയുടെ മരണവിവരം വീഡിയോ സ്റ്റോറി ആക്കിയത്. ഇത് പോസ്റ്റ് ചെയ്ത് അറിയിച്ചു. ഈ വീഡിയോ പിന്നീട് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബ്ലോഗറും ആൽബം അഭിനേതാവുമായ മെഹന്നുവും റിഫയും ഇൻസ്റ്റാഗ്രാം വഴി ആണ് പരിചയപ്പെട്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏൽപ്പിച്ചു കൊണ്ടായിരുന്നു ഭർത്താവിന്റെ അരികിലേക്ക് പോകുന്നത്. ഭർത്താവും റിഫയും ഒരുമിച്ച് ബുർജ് ഖലീഫയ്ക്ക് മുൻപിൽ നിന്ന് എടുത്ത വീഡിയോ ആയിരുന്നു അവസാനമായി പോസ്റ്റ് ചെയ്യുന്നത്. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തലേദിവസം രാത്രിയിൽ പോലും സജീവമായിരുന്നു.
നേരം പുലർന്നപ്പോൾ പെട്ടെന്ന് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞു എന്നും അതിനു കാരണം ആത്മഹത്യയാണെന്നും അറിയുമ്പോൾ വലിയതോതിൽ തന്നെ ആളുകൾ എല്ലാവരും ഞെട്ടുന്നുണ്ട്. അതേസമയം റിഫയയുടെ മരണത്തെ ചൊല്ലി പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും ചില മോശം കമൻറുകൾ കൂടി സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. റിഫ ഇത് ചെയ്യാനുള്ള കാരണം പക്വത കുറവാണെന്നും ഇത്രയും ചെറിയ പ്രായത്തിൽ പെൺകുട്ടികൾ വിവാഹം കഴിക്കരുതെന്ന് തുടങ്ങി പല രീതിയിലുള്ള മോശം കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം ആയിരുന്നു താരം, മരിക്കുന്നതിന് മുൻപ് വരെ.
