ഇമ്രാൻ ഹാഷ്മി എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓർമ്മവരുന്നത് ചുംബനരംഗങ്ങൾ ആയിരിക്കും.
ഇമ്രാൻ ഹാഷ്മി ചിത്രങ്ങളുടെ ചുംബന രംഗങ്ങൾ പലപ്പോഴും ശ്രെദ്ധ നേടാറുണ്ട്. ചില ചുംബനരംഗങ്ങളെ കുറിച്ചും അഭിനയിച്ച നായികമാരെ പറ്റിയുമൊക്കെ ഇമ്രാൻ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നന്നായി ചുംബിക്കുന്നത് ആരാണെന്നും ഏറ്റവും മോശമായ ചുംബിക്കുന്ന ആരാണെന്ന് ഒക്കെയായിരുന്നു താരം തുറന്നു പറഞ്ഞത്.
മർഡർ ചിത്രത്തിലെ മല്ലികാ ഷെരാവത്ത് ഒത്തുള്ള ചുംബനരംഗം ആണ് ഏറ്റവും മികച്ചത് എന്നായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ കണ്ടെത്തൽ. ഇമ്രാനെയും മല്ലികയും താരങ്ങൾ ആക്കി മാറ്റിയ സിനിമ ആയിരുന്നു മർഡർ. ചിത്രത്തിൽ ഒരുപാട് ചുംബനരംഗങ്ങൾ ഉണ്ടായിരുന്നു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ആരാധകർ വളരെയധികം സ്വീകരിച്ചിട്ട് ഉണ്ടായിരുന്നു.
എന്നാൽ സെറ്റിൽ ഇമ്രാനും മല്ലികയും പരസ്യമായിത്തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. പരസ്പരം ഇവർ സംസാരിക്കുക പോലും ഇല്ലായിരുന്നു. ഏറ്റവും മോശം ചുംബനരംഗത്തിൽ പറ്റി ഇമ്രാൻ പറയുന്നുണ്ട്. എന്നാൽ ആ നടിയുടെ പേര് മാത്രം താരം വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. വായനാറ്റം ആയിരുന്നു ആ നടിയുടെ പ്രശ്നം എന്നായിരുന്നു ഇമ്രാന്റെ വാക്കുകൾ. ഇത് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നു. സൽമാൻ ഖാൻ ചിത്രം ആണ് ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഇമ്രാൻ ചിത്രത്തിലെത്തുന്നത്. നടൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നുതന്നെ ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മഹേഷ് ഭട്ടിന്റെ സഹോദരി പുത്രൻ കൂടിയാണ് ഇദ്ദേഹം.
2003 ലായിരുന്നു ഇമ്രാൻ ഹാഷ്മി തൻറെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പക്ഷേ ആ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നാൽ ആ ചിത്രമായിരുന്നില്ല ഇദ്ദേഹത്തിന് ജനശ്രെദ്ധ നേടിക്കൊടുത്തത്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അസിസ്റ്റന്റ് ഡയറക്ടറായും താരം പ്രവർത്തിച്ചിട്ടുണ്ട്. സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ തൻറെ മകൻറെ രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ആത്മകഥാപരമായ പുസ്തകം കൂടി ഹാശ്മി പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ ബ്രാൻഡുകൾക്കും ഉൽപ്പന്നങ്ങൾക്കും ഒരു പ്രമുഖ അംഗീകാരം നൽകുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. 2006 മുതൽ തന്നെ ബാല്യകാല പ്രണയിനിയായ പർവീൻ വിവാഹം കഴിക്കുകയും ചെയ്തു. അവർക്ക് ഒരു മകനുമുണ്ട് മഹാരാഷ്ട്രയിലെ ബോംബെയിലായിരുന്നു ഹാഷ്മിയുടെ ജനനം. ചുംബന രംഗങ്ങളിലൂടെ തന്നെയാണ് ഇമ്രാൻ ഹാഷ്മി പ്രശസ്തനായിരുന്നത് എന്ന് പറയാം.
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ചുംബന രംഗങ്ങളിൽ എത്തിയിട്ടുള്ളത് ഒരുപക്ഷേ താരം തന്നെ ആയിരിക്കാം. നിരവധി പുരസ്കാരങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്നു ചിത്ര ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുള്ളത്. അതോടൊപ്പം തന്നെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത ഒരാൾ കൂടിയാണദ്ദേഹം.
