Film News

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന ആ കൂട്ടുകെട്ട് പതിനൊന്നു വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു.

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് ഒന്നിക്കാൻ പോകുന്നു. തെലുങ്ക് സിനിമയുടെ സൂപ്പർതാരം മഹേഷ് ബാബുവും പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസും പതിനൊന്നു വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ കൂട്ടുകെട്ടിന്റെ ഒരു ചിത്രത്തിന് വേണ്ടി സിനിമാപ്രേമികൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. 2020 ഇരുവർക്കും ഒരു സൂപ്പർഹിറ്റ് വർഷം ആയിരുന്നു. അത് കൊണ്ട് തന്നെ ഇവർ ഒന്നിക്കുന്ന ചിത്രത്തിനെ കുറിച്ച് പ്രേക്ഷകർക്ക് ഉള്ള പ്രതീക്ഷകൾ ഏറെയാണ്. “അതടു “, “ഖലെജ” എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം മൂന്നാമത്തെ തവണയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂപ്പർതാരവും സംവിധായകനും ഒന്നിക്കുന്നത്.

ഒരു പക്കാ കോമേഴ്ഷ്യൽ എന്റർടെയ്‌നർ ആയി ഒരുക്കുന്ന ചിത്രം ഹാരിക ആൻഡ് ഹസൈൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ആണ് നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. 2022 ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പ്രൊഡക്ഷൻ ഹൗസ് ഔദ്യോഗികമായി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.

പൂജ ഹെഗ്‌ഡെ ആയിരിക്കും ചിത്രത്തിലെ നായിക എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും അണിയറ പ്രവർത്തകർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. “സർക്കാര് വാരി പാട്ട” എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് സൂപ്പർതാരം മഹേഷ് ബാബു. സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് മലയാള സിനിമ “അയ്യപ്പനും കോശിയും”ന്റെ തെലുങ്ക് റീമേക്കിന്റെ തിരക്കുകളിലാണ്. പൃഥ്വിരാജ് സുകുമാരനും ,ബിജു മേനോനും അവതരിപ്പിച്ച കേന്ദ്ര കഥാപാത്രങ്ങളെ തെലുങ്കിൽ റാണ ദഗ്ഗുബാട്ടിയും , പവൻ കല്യാണും ആയിരിക്കും അവതരിപ്പിക്കുക.

The Latest

To Top