ഒരുകാലത്ത് മലയാളികളുടെ ഇഷ്ട്ട ഗാന നിരയിൽ ഇടം നേടിയിരുന്ന ഒരു പാട്ടാണ് ‘നന്ദലാല ഹേയ് നന്ദലാല’. എന്ത് ആഘോഷ പരിപാടികളിലും നാട്ടിലും സ്കൂളുകളിലും കോളേജുകളിലും എല്ലാം തന്നെ കേട്ടിരുന്ന പാട്ടുകളിൽ ഒന്ന്. 1999ൽ പുറത്തിറങ്ങിയ ‘ഇൻഡിപെൻഡൻസ്’ എന്ന വിനയൻ ചിത്രത്തിലേത് ആണ് ഈ ഗാനം. ഇന്ദ്രജ, വാണി വിശ്വനാഥ്, കലാഭവൻ മണി, സുകുമാരി എന്നിവർ വളരെ മനോഹരമായി നൃത്തം ചെയ്തു അവതരിപ്പിച്ച ഈ ഗാനം ഇന്നും മലയാളികളുടെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നാണ്. ഒരുകാലത്ത് യുവാക്കളുടെ ഇടയിൽ തരംഗം തന്നെയായിരുന്നു ഈ ഗാനം. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഈ ഗാനത്തിന് നൃത്തം ചെയ്തു വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ് ഇന്ദ്രാജ. നൃത്ത സംവിധായക ആയ സജ്‌ന നജാമുമൊത്തുള്ള വീഡിയോ ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടി കഴിഞ്ഞു. 22 വര്ഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രാജ വീണ്ടും ഈ ഗാനത്തിന് ചുവട് വെച്ച് പ്രേഷകരുടെ മുന്നിൽ എത്തുന്നത്.
22 വർഷത്തിനിപ്പുറവും ആ ഗാനത്തിനോടുള്ള ആളുകളുടെ സ്നേഹം തിരിച്ചറിയാൻ സജ്ന നജാം പങ്കുവച്ച വീഡിയോയുടെ താഴെയുള്ള കമന്റുകൾ വായിച്ചാൽ മതി. മിക്കവർക്കും ഗൃഹാതുരമായ ഓർമകളാണ് പങ്കുവയ്ക്കാനുള്ളത്. നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള അതെ എനർജി തന്നെ ഇന്നും ആ നൃത്തം ചെയ്യുമ്പോൾ ഇന്ദ്രജക്ക് ഉണ്ട് എന്നതാണ് മറ്റൊരു പ്രാധാന ആകർഷണം.
