Film News

എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകണ്ടവളാണ് ആ പോകുന്നത്, പ്രണയം തുറന്ന് പറഞ്ഞു ഇന്നസെന്റ്!

Innocent love story

എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പരിപാടിയാണ് പറയാം നേടാം എന്നത്. താരങ്ങൾ പങ്കെടുക്കുന്ന പരുപാടിയിൽ എംജി ശ്രീകുമാർ വളരെ രസകരമായ രീതിയിലെ ചോദ്യങ്ങൾ ചോദിക്കുകയും താരങ്ങളുടെ രസകരമായാ മറുപടിയും എല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. പരിപാടിയുടെ ഒരു എപ്പിസോഡിൽ റിമി പങ്കടുത്തിരുന്നു. ഈ പരിപാടിയിൽ ആദ്യകാലത്തെ പ്രണയത്തെകുറിച്ച് റിമി നേരത്തെ പറഞ്ഞതിനെ പറ്റി എംജി ചോദിച്ചിരുന്നു.

ഇതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ എംജി ശ്രീകുമാർ നടൻ ഇന്നസെന്റിന്റെ പ്രണയത്തിലെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരിക്കുമായാണ്. ഇന്നസെന്റിന് ഒരു സിനിമാനടിയോട് ഇഷ്ടം ഉണ്ടായിരുന്നതിനെ കുറിച്ചും എന്നാൽ ആ പ്രണയം പരാജയപ്പെട്ടതിനെ കുറിച്ചും ആണ് എംജി ശ്രീകുമാർ പറഞ്ഞത്. ഒരിക്കൽ ഇന്നസെന്റ് ചേട്ടനോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എനിക്ക് അന്ന് ആ നടിയോട്ഭ യങ്കര പ്രേമമായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചു. പക്ഷേ ഇപ്പോൾ അവൾ കല്യാണം ഒക്കെ കഴിച്ച് സുഖമായി കഴിയുകയാണ് എന്നുമാണ് ഇന്നസെന്റ് മറുപടി പറഞ്ഞത്. ആ നടിയെ ഇപ്പോഴും കാണാറുണ്ടോ എന്ന് എംജി ചോദിച്ചപ്പോൾ ഉണ്ട് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

എംപി ആയതിന് ശേഷം ഒരിക്കൽ ഡൽഹിയിൽ പോകണ്ട ആവിശ്യം വന്നു. അന്ന് പോയപ്പോൾ ഒരു ഹോട്ടലിൽ മുറി എടുത്തിരുന്നു. അവിചാരിതം എന്ന് പറയട്ടെ ആ ഹോട്ടലിൽ തന്നെ ആ നടിയും ഉണ്ടായിരുന്നു. താഴെ ഞാനും മുകളിൽ ഞാൻ സ്നേഹിച്ചിരുന്ന നടിയും താമസിക്കുകയാണ്. അത് വേറെ ആരും അല്ല, ഹേമമാലിനി ആയിരുന്നു. രാവിലെ ഹേമമാലിനി ഇന്നസെന്റിന്റെ മുറിയുടെ മുന്നിലൂടെ പോയപ്പോൾ ഇന്നസെന്റ് ഭാര്യ ആലീസിനോട് പറഞ്ഞു എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നതെന്ന്, ഇത് കേട്ട് റിമി ടോമിയും ചിരിച്ചു പോയി. എന്നിട്ട് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയും ചെയ്തു.

Most Popular

To Top