Film News

പ്രിയങ്ക ചോപ്ര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ പിന്തുണക്കുന്നത് ഈ കാരണം കൊണ്ടാണോ ?

Priyanka-Chopra.actress

വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് ബോളിവുഡ് സിനിമാ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ  നടി പ്രിയങ്ക ചോപ്ര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വളരെ ശക്തമായ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്.സിനിമാ ലോകത്തെ ശക്തിപ്രാപിച്ച ഏകാധിപത്യം തകർത്ത് ഒ.ടി.ടിയിലൂടെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണം.അതെ  പോലെ തന്നെ ആസ്വാദകർ ഒ.ടി.ടിയെ വളരെയധികം സന്തോഷത്തോടെ സ്വീകരിക്കണം. എടുത്ത പറയേണ്ട ഒരു കാരണം എന്തെന്നാൽ  സിനിമാ വ്യവസായത്തിന്റെ ജനാധിപത്യവത്കരണം കൂടിയാണ് ഒ.ടി.ടിയിലൂടെ സംഭവിക്കുന്നത്.

Priyanka-Chopra.01

Priyanka-Chopra.01

അഭിനേതാക്കളെ  ഒരേ പാതയിൽ നിന്നും  മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. പിന്നീട് വന്നിട്ട് ബോളിവുഡ് ചിത്രങ്ങളിലെ അഞ്ച് പാട്ടും ഒരു സംഘട്ടനവും എന്ന ഫോര്‍മുല മാറി കൊണ്ടിരിക്കുകയാണ്. വളരെ  യാഥാര്‍ഥ്യബോധമുള്ളതും ഏറെ  മികച്ചതുമായ കഥകളാണ് ഇപ്പോള്‍ ആരാധകർക്ക്  കൂടുതൽ താല്‍പര്യം -യു.എസില്‍ സീ അഞ്ചു ഒ.ടി.ടി പ്ലാറ്റ്‌ഫോം ലോഞ്ചിങ്ങിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക സംസാരിക്കുകയായിരുന്നു.

Priyanka Chopra1

Priyanka Chopra1

വളരെ എടുത്ത് പറയേണ്ട ഒരു കാര്യമാണ് കുറച്ച് ആളുകളുടെ ഏകാധിപത്യത്തിലായിരുന്ന സിനിമ ലോകത്ത് പുതിയ എഴുത്തുകാര്‍, അഭിനേതാക്കള്‍, ഫിലിം മേക്കേഴ്‌സ് തുടങ്ങിയവര്‍ക്ക് ഒ.ടി.ടിയിലൂടെ അവസരം ലഭിക്കുകയാണ്. ഇത് ഇന്ത്യന്‍ സിനിമക്ക് വളരാനുള്ള സമയമാണ്തിയറ്ററില്‍ നിന്ന് സിനിമ കാണുന്ന അനുഭവത്തോട് മറ്റൊന്നിനെയും താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഒ.ടി.ടിയിലും പ്രേക്ഷകര്‍ സംതൃപ്തരാണ്. തിയറ്ററുകള്‍ ഓര്‍മയാകുന്നു എന്നല്ല ഇപ്പോഴത്തെ ഒ.ടി.ടിയുടെ ജനപ്രീതി സൂചിപ്പിക്കുന്നതെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

The Latest

To Top