Film News

ഇസ്സകുട്ടന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചൻ!

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ കൊണ്ട് തന്നെ പല യുവ നായകന്മാരും വന്നിട്ടും ചാക്കോച്ചന്റെ ആ സ്ഥാനം തട്ടിയെടുക്കാൻ കഴിവുള്ള ഒരാളും വന്നിട്ടില്ല എന്ന് തന്നെ പറയാം. തന്റെ പ്രണയത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം പലപ്പോഴും ചാക്കോച്ചൻ പൊതു വേദികളിൽ സംസാരിച്ചിട്ടുണ്ട്. പ്രിയയുടെ പ്രണയിക്കുമ്പോൾ ഉള്ള സമയത്തെ കാര്യങ്ങളൂം കല്യാണവും എല്ലാം തന്നെ താരം തുറന്ന് പറഞ്ഞിരുന്നു. വിവാഹശേഷം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് താരത്തിന് ഒരു മകൻ ജനിച്ചത്. മകൻ ജനിച്ചതോടെ തന്റെ ലോകം മുഴുവൻ അവനെ ചുറ്റിയാണ് ഉള്ളതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആയിരുന്നു ഇസ്സയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

അടുത്തിടെ ആയിരുന്നു പ്രിയയുടെയും ചാക്കോച്ചന്റേയും വിവാഹ വാർഷികം, അതിനു പിന്നാലെ ആയിരുന്നു പ്രിയയുടെ പിറന്നാൾ, പിറന്നാളും വിവാഹ വാർഷികവും ഇവർ ആഘോഷമാക്കിയിരുന്നു, ഇതിന് പിന്നാലെ യാണ് ഇസുവിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുന്നത് , ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.

The Latest

To Top