ഒരുകാലത്ത് തെന്നിന്ത്യയിൽ മുഴുവൻ തരംഗം സൃഷ്ടിച്ച താരമായിരുന്നു ഷക്കീല.
ഇരുന്നൂറിലധികം ചിത്രങ്ങളായിരുന്നു ഷക്കീലയുടെ പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളോട് പിടിച്ചു നിൽക്കുവാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അത്രയും ഓളം തീർത്ത താരം. വർഷങ്ങളായി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യം കാണാം. ഒരുകാലത്ത് ഷകീല എന്നാൽ ഒരു സോഫ്റ്റ് പോൺ നായിക മാത്രമായിരുന്നു .
പൊതു സമൂഹത്തിൻറെ ഭാഷയിൽ വളരെയധികം വെറുക്കപ്പെട്ട അല്ലെങ്കിൽ പിഴച്ചവൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രം. 2001 ഷക്കീല ചിത്രങ്ങൾ നേടിയത് വലിയ വിജയമായിരുന്നു.
ഇത്രയും തിരക്കുള്ള വേറൊരു നടി അക്കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നില്ല. മാദക സൗന്ദര്യത്തിന്റെ ഒരു പര്യായം തന്നെ ആയിരുന്നു. ഷക്കീലയെ സ്ഥിരം ലേബലിൽ നിന്നും മാറി ചിന്തിച്ചു അവർക്ക് നല്ലൊരു കഥാപാത്രത്തിൻറെ റോള് ആരും നൽകിയില്ല എന്നതാണ് ഏറ്റവും വേദനനിറഞ്ഞ കാര്യം, മോശം സിനിമകളിൽ നായികയായി തന്നെ നിലനിന്നു.
വളരെ സംഭവബഹുലമായ ജീവിതം തന്നെയായിരുന്നു യഥാർത്ഥത്തിൽ ഷക്കീലയുടെ. ആന്ധ്രപ്രദേശിൽ ജനിച്ച ഷക്കീല ശാരീരം വിറ്റ ആണ് ജീവിതം തുടങ്ങിയത്. തിരിച്ചറിവില്ലാത്ത കാലം മുതൽ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ആയിരുന്നു ഷക്കീല പറഞ്ഞത്. ഷക്കീല നാടൻ പെൺകുട്ടിയുടെ തകർച്ചയുടെ ആദ്യ തുടക്കം എന്നു പറയുന്നത് പതിനഞ്ചാം വയസ്സിൽ ശരീരം വിൽക്കാൻ പ്രേരിപ്പിച്ച അമ്മയായിരുന്നു..
വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന ഒരു മിഷ്യൻ മാത്രമായിരുന്നു. എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീൻ. അങ്ങനെയാണ് കണ്ടത്. ഷക്കീല വേദനയോടെ പറയുന്നത്. ആരും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ തിരക്കുള്ള സമയത്ത് പോലും താൻ അഭിനയിക്കുക മാത്രം ചെയ്തു. പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല. കിട്ടിയ ചെക്കുകൾ എല്ലാം അമ്മയേയെ ആണ് ഏൽപ്പിക്കുന്നത്, അമ്മ പണം ചേച്ചിയെ ഏൽപ്പിച്ചു. ചേച്ചി ആണെങ്കിൽ പണം മുഴുവൻ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ചേച്ചി ഇപ്പോൾ കോടീശ്വരി ആണ്. ഞാൻ ഇപ്പോഴും ഓരോ ദിവസത്തെയും ആഹാരത്തിനുവേണ്ടി അധ്വാനിക്കുകയാണ് ചെയ്യുന്നത് കുടുംബത്തിൽ ഉള്ളവർക്കെല്ലാം ഞാൻ അഭിനയിച്ച ഉണ്ടാക്കുന്ന കാശ് ആയിരുന്നു ആവശ്യം..
എൻറെ സാന്നിധ്യം അവർക്കു നൽകുന്നത് നാണകേടായിരുന്നു..ഏകദേശം 20 പേരെയെങ്കിലും പ്രണയിച്ചിട്ട് ഉണ്ട്. വിവാഹം എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ആ പ്രണയങ്ങൾ എല്ലാം, പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയബന്ധങ്ങൾ ഒക്കെ പരാജയമായി തീർന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് പോലും അധ്യാപകർ ഭാവിയിൽ ആരാവും എന്ന് വന്നു ചോദിച്ചാൽ ഞാൻ ഹൗസ് വൈഫ് എന്നായിരുന്നു പറയുന്നത്. ഡോക്ടർ എൻജിനീയർ എന്നുപോലും പറയാനുള്ള കഴിവ് ഉണ്ടായിരുന്നില്ല.. മലയാളം സിനിമകളിലൊക്കെ അഭിനയിക്കാൻ ശ്രമിച്ചവർ തന്നോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഒരു കുളിസീന് അഭിനയിക്കുമ്പോൾ താൻ ടവ്വൽകൊണ്ട് കുറച്ചുഭാഗം മറച്ചിരുന്നു. പക്ഷേ അഭിനയിച്ചു പോയതിനുശേഷം തന്റെ ശരീരത്തിന് പകരം അവിടെ ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട് ചെയ്ത പ്രദർശിപ്പിച്ചു. അതൊക്കെ താൻ അറിഞ്ഞത് സിനിമ റിലീസ് ചെയ്തതിന് ശേഷമാണ്.
