മലയാള സിനിമാപ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള നടൻ ആണ് ജഗദീഷ്.
ഹാസ്യനടൻ ആയും, നായകൻ ആയും, വില്ലൻ ആയും മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള താരം ആണ് ജഗദീഷ്. മലയാള സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലെ സജീവമായിരുന്നു താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാർസിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു ജഗദീഷ്. ജഗദീഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു “ഇൻ ഹരിഹർ നഗറി”ലെ അപ്പുക്കുട്ടൻ.
സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും എല്ലാം തിളങ്ങിട്ടുള്ള താരം ഒരു കോളേജ് അധ്യാപകൻ ആണെന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. കോമേഴ്‌സ് അധ്യാപകൻ ആയിരുന്ന ജഗദീഷ് ആണ് സിനിമയിൽ കോമഡി നടൻ ആയി തിളങ്ങിയത്. ഈ പ്രയാണം വളരെ സന്തോഷകരമായ ഒന്നായിരുന്നു എന്ന് ജഗദീഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജഗദീഷിന്റെ അഭിനയജീവിതം മലയാളികൾക്ക് സുപരിചിതമാണെങ്കിലും ജഗദീഷിന്റെ വ്യക്തിജീവിതത്തെ കുറിച്ച് മലയാളികൾക്ക് അധികം അറിവില്ല.
പൊതുവേദികളിലും പുരസ്‌കാര ചടങ്ങുകളിലും മറ്റു താരങ്ങൾ ഭാര്യയും മക്കളുമായി കുടുംബസമേതം വരുമ്പോൾ ജഗദീഷ് മാത്രം കുടുംബത്തെ ഒന്നും കൊണ്ട് വരാറില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. ജഗദീഷിന് എത്രത്തോളം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും പ്രശസ്തി നേടാനും താല്പര്യമുണ്ടോ അത്ര തന്നെ അതിലൊന്നും താല്പര്യമില്ലാത്ത വ്യക്തി ആണ് ജഗദീഷിന്റെ ഭാര്യ.
ജഗദീഷിന്റെ വളരെ വിപരീത സ്വഭാവമായുള്ള ഭാര്യയ്ക്ക് സ്വകാര്യ ജീവിതം പരസ്യപ്പെടുത്താൻ യാതൊരു താല്പര്യമില്ല. സ്‌പെഷ്യൽ എഡിഷന്റെ ഭാഗമായി പല മാസികകളും സമീപിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചു ജഗദീഷിന്റെ ഭാര്യ രമ തയ്യാർ ആയിരുന്നില്ല. അത് കൊണ്ടായിരുന്നു ഇത്രയും കാലം ഇവരുടെ ഒരു കുടുംബ ഫോട്ടോ പോലും പുറത്തു വരാഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കു വെക്കുന്നതും രമയ്ക്ക് ഇഷ്ടമില്ല. രണ്ടു എതിർദിശയിൽ സഞ്ചരിക്കുന്ന ആളുകളാണ് ജഗദീഷും ഭാര്യ രമയും.
ആ അഭിപ്രായവ്യത്യാസങ്ങളിലെ യോജിപ്പാണ് ഇവരുടെ ദാമ്പത്യ വിജയം. രണ്ടു പെൺമക്കളും പഠിച്ചു ഡോക്ടർമാർ ആയതിന്റെ മുഴുവൻ ക്രെഡിറ്റും ജഗദീഷ് ഭാര്യ രമയ്ക്ക് നൽകുന്നു. കോമേഴ്‌സ് അധ്യാപകനിൽ നിന്നും കോമഡി താരത്തിലേക്ക് ഉള്ള യാത്ര ഏറെ സന്തോഷപ്രദമായിരുന്നു ജഗദീഷിന്. “വെള്ളാനകളുടെ നാട്” എന്ന സിനിമയിലെ കുളിമുറി സീൻ പോലുള്ള രംഗങ്ങൾ അഭിനയിക്കുമ്പോൾ അധ്യാപകൻ ആണെന്ന ചിന്ത മാറ്റിവെച്ചാണ് ജഗദീഷ് ചെയ്യുന്നത്.
സിനിമയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിക്കാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട് ജഗദീഷ്. ഒരു അധ്യാപകൻ ആണെന്ന് ഉള്ള തോന്നൽ ആണ് അതിൽ നിന്നും പിന്തിരിപ്പിച്ചത് എന്ന് ജഗദീഷ് തുറന്നു പറയുന്നു. താരരാജാക്കന്മാർ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ഒരുപാട് ചിത്രങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ജഗദീഷിന്റെ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.
