Film News

മലയാളി നടിയുടെ ഭർത്താവിനൊപ്പം ഉള്ള തന്റെ ലീക്ക് ആയ ദൃശ്യങ്ങൾ പുറത്ത് വിടരുത് എന്ന് താരം – എന്നാൽ പിന്നീട് സംഭവിച്ചത്

ബാങ്കുകളെ പറ്റിച്ച് 2397 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഫോർട്ടിസ് ഹെൽത് കെയറിന്റെ മുൻ പ്രൊമോട്ടർ ശിവേന്ദർ സിംഗിന്റെ ഭാര്യയെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന പരിചയപ്പെട്ട് 200 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു സുകേഷ് ചന്ദ്രശേഖർ. വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് ജയിലിൽ കഴിയുന്ന ഭർത്താവിനെയും സഹോദരനെയും മോചിപ്പിക്കാൻ 200 കോടി രൂപയാണ് സുകേഷ് ആവശ്യപ്പെട്ടത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ശിവേന്ദർ സിംഗിന്റെ ഭാര്യ അതിഥി ഡൽഹി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സുകേഷും പങ്കാളിയും നടിയുമായ ലീന മരിയ പോളും അറസ്റ്റിലാവുകയായിരുന്നു. നടി ലീന മരിയ പോൾ ഉൾപ്പെടെ 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂടുതൽ ചലച്ചിത്ര താരങ്ങൾക്ക് പങ്കെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് നടി ജാക്വിലിൻ ഫർണാണ്ടസിനെ ഏഴ് മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ടർ ചോദ്യം ചെയ്തിരുന്നു. ലീനയുടെ പങ്കാളി സുകേഷ് ചന്ദ്രശേഖറും ജാക്വലിൻ ഫെർണാണ്ടസ് ഒന്നിച്ചുള്ള സ്വകാര്യചിത്രങ്ങൾ പുറത്തു വന്നതോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ജാക്വലിൻ ഫെർണാണ്ടസിനെ സുകേഷ് ചുംബിക്കുന്ന മിറർ സെൽഫി ആയിരുന്നു പുറത്തു വന്നത്. ജയിലിലായിരുന്നു സുകേഷ് പരോളിലിറങ്ങിയ ശേഷം എടുത്ത ചിത്രമാണിത് എന്നായിരുന്നു പുറത്തു വന്നത്. ചെന്നൈയിൽ വച്ച് ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടിയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. 200 കോടിയുടെ തട്ടിപ്പിൽ ജാക്വിലിന് പങ്കുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ശ്രീലങ്ക സ്വദേശിയായ ജാക്വലിൻ ബോളിവുഡ് സിനിമകളിലൂടെയാണ് ശ്രദ്ധേയമായത്. മോഡലിംഗിലൂടെ സിനിമയിലേക്കെത്തിയ താരം 2006ൽ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയി കൂടിയായിരുന്നു. “അലാവുദ്ദീൻ” എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ “മർഡർ 2″ലൂടെ ഏറെ ജനപ്രീതി നേടിയ താരം പിന്നീട് ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടിയ താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്.

തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ 200 കോടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുകേഷുമൊത്തുള്ള സ്വകാര്യചിത്രങ്ങൾ പുറത്തു വന്നതോടെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് താരം. ഈ രാജ്യവും ഇവിടത്തെ ജനങ്ങളും എന്നും തനിക്ക് വലിയ സ്നേഹവും ബഹുമാനവും നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

ഇപ്പോൾ ജീവിതത്തിലെ ഒരു ദുർഘട സാഹചര്യത്തിലൂടെ ആണ് താരം കടന്നു പോകുന്നത്. എന്നാൽ അത് മറികടക്കാൻ സുഹൃത്തുക്കളും ആരാധകരും തന്നെ സഹായിക്കും എന്ന ഉറപ്പ് താരത്തിനുണ്ട്. ഈ വിശ്വാസത്തോടെ തന്റെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്നത് തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് തന്റെ മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയാണ് താരം. സ്വന്തം പ്രിയപ്പെട്ടവരോട് ആരും അങ്ങനെ ചെയ്യാറില്ലല്ലോ. തന്നോടും അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പാണ് എന്നും നീതിയും വിവേകവും നിലനിൽക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു താരം കുറിച്ചത്.

The Latest

To Top