ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ജസ്ല മാടശ്ശേരി രംഗത്തെത്തിയിരിക്കുകയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരിചയപ്പെടുത്തുന്നതിന് തീർത്തും വിയോജിക്കുന്നു എന്നാണ് ജസ്ല പറയുന്നത്. സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച വരേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അണിഞ്ഞു നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ല. അങ്ങനെ ഒരു വ്യക്തിയാണ് താൻ.
ഖുർബ പോലെയുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട് എന്നും സ്വകാര്യ മാധ്യമത്തോട് ജസ്ല പറയുന്നുണ്ടായിരുന്നു. ജസ്ലയുടെ വാക്കുകൾ ഇങ്ങനെയാണ്..
” കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത് അല്ല. നിരോധിക്കുക ആണെങ്കിൽ എല്ലാ സ്കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെയും ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ് വേണ്ടത്.. കുട്ടികളെ സംബന്ധിച്ച് മതമെന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചുവീഴുന്ന സമയം മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്.
അതിന്റെ ഇരകൾ മാത്രമാണ് കുട്ടികൾ.. മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിൽ ഇറങ്ങുന്നവരോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ല.. സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച വരേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. ഒരുതരത്തിലുള്ള മതചിഹ്നങ്ങളും അണിഞ്ഞു നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്ത ആളാണ് താൻ.
ഖുർബ പോലെയുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട് താനും.. ഒരാളുടെ മുഖം എന്നത് അയാളുടെ ഐഡൻറിറ്റി ആണ്. ഐഡൻറിറ്റി മാർച്ച് സമൂഹത്തിൽ ഇറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എൻറെ അടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമി ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ടു വരുന്നുണ്ട്.
കുട്ടികളിൽ കുഞ്ഞുന്നാൾ മുതൽ ഇത് കുത്തി നിറക്കുന്നത് നിർത്തണം.. കർണാടകയിൽ ഹൈന്ദവ പാഠശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെയും ഉള്ളിൽ മതമെന്നത് വലിയ വിഷയം കിടക്കുന്നുണ്ട്. ശാസ്ത്രബോധം പരിഷ്കരണ ബോധം അന്വേഷണത്വര എന്നിവയാണ് ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ വളർത്തേണ്ടത് എന്നാണ് ജസ്‌ലാ മടശ്ശേരി അഭിപ്രായപ്പെടുന്നത്..
സോഷ്യൽ മീഡിയയിലൂടെ തൻറെ അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നു പറയുന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിലും തൻറെ ഉറച്ച തീരുമാനങ്ങൾ ആയിരുന്നു താരം തുറന്ന് പറഞ്ഞിരുന്നത്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്നായിരുന്നു ശ്രെദ്ധ നേടിയിരുന്നത്.
എന്ത് സാമൂഹിക കാര്യത്തിലും തന്റെതായ നിലപാടുകൾ ഉള്ള വ്യക്തിയാണ് ജെസ്ല. അത് തുറന്നു പറയുവാനും താരം മടി കാണിക്കാറില്ല. പലപ്പോഴും വിമർശനങ്ങൾ ആയിരിക്കും താരത്തിന് നേരിടേണ്ടി വരുന്നത് എങ്കിലും സ്വന്തം മതത്തെക്കുറിച്ച് പോലും തൻറെ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തിയാണ് ജസ്ല.. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ വാക്കുകളും നിലപാടുകളും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.
