Film News

നടി സിൽക്ക് സ്മിതയുടെ മരണത്തിലും കാർ അപകടത്തിൽ മരണപ്പെട്ട മോനിഷയുടെ മരണത്തിലും ഒക്കെ ദിലീപിന്റെ പങ്ക് അന്വേഷിക്കണം- സജി നന്ത്യാട്ട്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഒക്കെ നിറഞ്ഞു നിൽക്കുകയാണ് ദിലീപ്. ദിനംപ്രതി നിരവധി ആരോപണങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ഇപ്പോഴിതാ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തി ആരോപണത്തിൽ ഒരു ചാനൽ ചർച്ചയിൽ പരിഹസിച്ചു ഇരിക്കുകയാണ് സിനിമ നിർമാതാവായ സജി നന്ത്യാട്ട്.

2020 ഓഗസ്റ്റ് 30ന് കൊടകര സ്വദേശി സതീഷ് എന്ന യുവാവ് അങ്കമാലി ടെൽക്കിന് സമീപമുണ്ടായ റോഡ് അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസിൽ ദിലീപിന് പങ്കുണ്ടെന്ന ആരോപണവുമായി ബാലചന്ദ്രകുമാർ രംഗത്തു വന്നിരുന്നു.

ഇതിനോട് ആയിരുന്നു സജി നന്ത്യാട്ട് പ്രതികരണം.നടൻ ജയൻ മരിച്ചതിൽ നടൻ ദിലീപിൻറെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും കാർ അപകടത്തിൽ മരണപ്പെട്ട മോനിഷയുടെ മരണത്തിലും ഒക്കെ ദിലീപിന്റെ പങ്ക് അന്വേഷിക്കണം.

ബിൻലാദൻ മരിക്കുന്നതിന് തലേ ദിവസം അയാൾ ദിലീപിൻറെ വീട്ടിൽ ഉണ്ടായിരുന്നു, ട്രേഡ് സെൻറർ അക്രമിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത ഹോട്ടൽ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്. സലീഷ് മരിച്ചത് രണ്ടു വർഷം മുൻപാണ്. ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്ന്, അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം,

ബാലചന്ദ്രകുമാറിന്റെ ടാബ് വേണം, അതേക്കുറിച്ച് ആർക്കും ഒന്നും പറയാനില്ല. ബാലചന്ദ്രകുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത് ലാപ്ടോപ് എവിടെയാണ്.? ഏതായാലും ഇത് പോലീസിൻറെ തിരക്കഥയല്ല.

സിനിമ ബന്ധമുള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥയാണ് ഇത്. മാഫിയ പാരലൽ എക്സ്ചേഞ്ച് എന്തൊക്കെയാണ് ഇതെന്ന് സജി പരിഹസിക്കുന്നു. മരണപ്പെട്ട സ്ഥലത്ത് ഐടി വിദഗ്ദർ ആണെന്ന് ബാലചന്ദ്രകുമാർ വാദവും പൊളിയുകയാണ്. ഒരു മൊബൈൽ വർക്ക് ഷോപ്പ് ഉടമ മാത്രമാണ് സലീഷ്. സലീഷ് അടങ്ങുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്.

സലീഷിന് ദിലീപുമായി ബന്ധം ഇല്ല എന്നാണ് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ പറയുന്നതൊന്നും സജി നന്ത്യാട്ട് വെളിപ്പെടുത്തുന്നു. ഷാജിയേട്ടാ നമ്മളറിയാതെ നമ്മുടെ സലീഷ് ഐ ടി വിദഗ്ധനായി എന്ന് സലീഷിന്റെ സുഹൃത്തുക്കൾ പറഞ്ഞതായി നിർമാതാവ് ചർച്ചയിൽ വെളിപ്പെടുത്തി. ആരെങ്കിലുമായി ബന്ധമുണ്ടെങ്കിൽ തങ്ങളോട് പറയുമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സലീഷ് കാലിഫോർണിയയിൽ പോയി എന്ന വാദവും കള്ളം ആണെന്നാണ് സലീഷിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത് എന്ന് ആണ് സജി നന്ത്യാട്ട് പറയുന്നത്.

കേരളത്തിലെ ജനങ്ങൾക്കിടയിൽ ദിലീപ് എന്ന് പറയുന്നത് വലിയ പ്രശ്നക്കാരൻ ആക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. എങ്കിലും കേരളത്തിലെ ജനങ്ങൾ പൊട്ടന്മാർ അല്ല എന്നും അവർ ഇതെല്ലാം കാണുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അന്വേഷണം നിർണായകമായ വഴികളിലേക്ക് ഒക്കെ പോകുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ദിലീപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വരെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ കേസ് ആളുകൾക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.. അതോടൊപ്പം ദിലീപിന് കൂടുതൽ പരിഗണന കോടതി നൽകുന്നുണ്ട് എന്ന രീതിയിലും പൊതു ജനങ്ങൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്.

The Latest

To Top