Film News

നമസ്കാരം, ഞാൻ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞു ദിലീപ് എന്റെ അടുക്കൽ വന്നു പരിചയപെട്ടു!

വർഷങ്ങൾ കൊണ്ട് ജയറാമും ദിലീപും വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങൾ ആണ്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ ഇരുവരും സൗഹൃദത്തിൽ ആയിരുന്നു. ഇപ്പോൾ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും എങ്ങനെയാണ് തങ്ങൾ ആദ്യം പരിചയപെട്ടതെന്നും തുറന്ന് പറയുകയാണ് ജയറാം. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് ഞാൻ കലാഭവനിൽ മിമിക്രി ചെയ്യുന്ന സമയം ആയിരുന്നു. ആ ഇടയ്ക്ക് ഞങ്ങൾക്ക് ബോംബയിൽ ഒരു പരുപാടി ചെയ്യാനായി പോകുകയായിരുന്നു.  പോകുന്ന വഴിക്ക് വണ്ടി ഭക്ഷണം കഴിക്കാൻ വേണ്ടി ഓവർ ബ്രിഡ്‌ജിന്റെ അടുത്ത് നിർത്തി. ഓരോരുത്തർ ആയി വണ്ടിയിൽ നിന്ന് ഇറങ്ങി. ഞാനും ഇറങ്ങി. പെട്ടന്ന് ഒരാൾ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ എന്റെ അടുത്തേക്ക് ചിരിച്ച് കൊണ്ട് വന്നു. എന്നിട്ട് എന്നോട് പറഞ്ഞു,

നമസ്ക്കാരം, ഞാൻ ഗോപാലകൃഷ്ണൻ. ഞാൻ മഹാരാജാസ് കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുകയാണ്. ഞാൻ ഒരു മിമിക്രി കലാകാരൻ കൂടി ആണ്. ഞാൻ ഇപ്പോൾ ഇവിടെ വെച്ച് ഒരാളെ അനുകരിച്ച് കാണിച്ചോട്ടെ എന്ന്. ഞാൻ പറഞ്ഞു ഇപ്പോൾ വേണ്ട സുഹൃത്തെ, ഇനി ഒരിക്കൽ ആകട്ടെ എന്ന്. ഒരുതവണ ഒന്ന് കണ്ടുനോക്ക്, ലാലു അലക്സിനെ ആണ് ഞാൻ അനുകരിക്കാൻ പോകുന്നത് എന്നും ആ ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു. ഞാൻ ഓര്ത്ത് ഇത് വരെ ആരും അങ്ങനെ അനുകരിച്ച് കാണാത്ത കലാകാരൻ ആണ് ലാലു അലക്സ് എങ്കിൽ ഒന്ന് കണ്ടിരിക്കാം എന്ന്, അങ്ങനെ ആ ചെറുപ്പക്കാരൻ ലാലു അലക്സിന്റെ ഫേമസ് ഡയലോഗ് ആയ പേഴ്സണൽ ആയിട്ട് പറയുവാ എന്ന ഡയലോഡ് പറഞ്ഞു. അത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഭക്ഷണം കഴിക്കാൻ വേണ്ടി ഞാൻ ആ ചെറുപ്പകാരനെയും ഹോട്ടലിലേക്ക് വിളിച്ചു. അന്ന് അവിടെ കണ്ട ആ പയ്യൻ ആണ് ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കലാകാരൻ ദിലീപ് എന്നും ജയറാം പറഞ്ഞു.

Most Popular

To Top