ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് പാർവതി. മനോഹരമായാ കണ്ണുകളും നാടൻ സൗന്ദര്യവും എല്ലാം തന്നെ താരത്തിന് വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ജയറാമുമായി പ്രണയിച്ച് വിവാഹം കഴിച്ച താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിൽ തന്നെയും പൊതുവേദികളിലും മറ്റും തന്റെ കുടുംബത്തിനൊപ്പം സജീവമാകാറുണ്ട് താരവും. ജയറാം പലപ്പോഴും പാർവതിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. തനിക്ക് തിരക്കുകൾ കൂടുതൽ ഉള്ളതിനാൽ വീട്ട് കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കിയിരുന്നത് പാർവതി ആണെന്നും പാർവതിയെ പോലെയൊരു ഭാര്യയെ ലഭിച്ചതിൽ താൻ ഭാഗ്യവാൻ ആണെന്നും ഒക്കെ. തങ്ങളുടെ വിവാഹവാര്ഷികത്തിലും ജന്മദിനങ്ങളിലും എല്ലാം ആശംസകളുമായി ജയറാം എത്താറുണ്ട്.
View this post on Instagram
ഇന്ന് പാർവതിയുടെ പിറന്നാൾ ആണ്. പതിവ് പോലെ തന്റെ ഭാര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ജയറാം. പ്രിയപ്പെട്ട അച്ചൂട്ടിക്ക് എന്ന തലക്കെട്ടോടെയാണ് ജയറാം പാർവതിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അത് പോലെ തന്നെ മക്കളായ കാളിദാസ് ജയറാമും മാളവികയും തങ്ങളുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്. ‘സ്നേഹം, കരുണ, ഗ്രേസ് എന്നിവ നിറഞ്ഞ ഒരു സ്ത്രീക്ക് പിറന്നാൾ ആശംസകൾ’ എന്ന് കാളിദാസ് കുറിച്ചപ്പോൾ ‘ദിവസം കൂടും തോറും പ്രായം കുറഞ്ഞു വരുന്ന എന്‍റെ രാജ്ഞിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് മകൾ മാളവിക കുറിച്ചിരിക്കുന്നത്.
View this post on Instagram
ആരാധകരും സഹതാരങ്ങളും ഉൾപ്പടെ നിരവധി പേരാണ് പാർവതി എന്ന അശ്വതിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
