ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ചർച്ച വിഷയം ആണ് ഇപ്പോൾ ദൃശ്യം 2. മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച അതെ സ്വീകരണം തന്നെയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്. എങ്കിൽ തന്നെയും ചിത്രം തിയേറ്ററിൽ പ്രദര്ശിപ്പിക്കാത്തതിന്റെ നിരാശയിൽ ആണ് ആരാധകരും. മലയാള സിനിമയുടെ തന്നെ ആദ്യ 50 കോടി ക്ലബിൽ കയറിയ ചിത്രം ആയിരുന്നു ദൃശ്യം. ഒരുപക്ഷെ ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ പ്രദര്ശിപ്പിച്ചിരുന്നെങ്കിൽ 100 കോടി ക്ലബ്ബിൽ കയറിയേനെ. മികച്ച പ്രതികരണമാണ് ചിത്രത്തിന് എങ്ങു നിന്നും ലഭിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് പങ്കുവെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈഫൽ ടവറിനു സമീപം ഇരിക്കുന്ന ദൃശ്യം 2 വിന്റെ പോസ്റ്റർ പതിച്ച കേക്ക് ആണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നന്ദി എന്നും ജീത്തു കുറിച്ചിട്ടുണ്ട്. നിരവധി ആരാധകർ ആണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
മോഹൻലാലിനെ കൂടാതെ മീന, ഹൻസിക, എസ്തർ അനിൽ, ആശ ശരത്, സിദ്ധിക്ക്, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
