“പൂരം നടത്താൻ പറ്റില്ലെന്ന് പറയാൻ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാൽ അതിനെ വർഗീയവൽക്കരിക്കാൻ കാത്തുനിൽക്കുന്ന ആചാരസംരക്ഷകർ. ഒരു നാടുമുഴുവൻ രോഗികളായാലും ചത്ത്പോയാലും ഞങ്ങൾ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികൾ. സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങൾ വെച്ചു കുടമാറ്റം നടത്താൻ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ”
Achinthya Chinthyaroopa എഴുതിയ വരികൾ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് വഴി സമൂഹവുമായി ഷെയർ ചെയ്തിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ സംവിധായകൻ ജിയോ ബേബി. തന്റെ ചിത്രങ്ങളിൽ പകർത്തിയ സമൂഹത്തിലെ അനീതി പോലെ ഈ മഹാമാരിക്കിടയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരം നടന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ ഒരു മറയും കൂടാതെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. എന്നാൽ വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലാണ് പോസ്റ്റിന്റെ രൂപം എന്നത് പൊതുവെ ഉള്ള ആക്ഷേപം.
ഇടതുപക്ഷം ശക്തമായി ഭരിക്കുന്ന കേരളത്തിൽ പൂരം നടത്താൻ പറ്റില്ലെന്ന് പറയാൻ മടിക്കുന്ന ഭരണകൂടത്തെയും വിമാരിശിക്കുന്നുണ്ട് ഈ വരികൾ. നിലപാടുകളിൽ ഉറച്ചു നില്ക്കാൻ സാധിക്കാത്ത സർക്കാരായി പിണറായി സർക്കാർ മാറി എന്നത് കുറച്ചു വർഷങ്ങൾ ആയി തെളിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നതാണ് സാരം. ആചാര സംരക്ഷകർ മനുഷ്യ സംരക്ഷകർ ആയി മാറേണ്ട സമയം അതിക്രമിച്ചു എന്നതും വായിക്കാതെ വായിക്കേണ്ടിയിരിക്കുന്നു.
പാറമേക്കാവും തിരുവമ്പാടിയും ഒരു നാടുമുഴുവൻ രോഗികളായാലും ചത്ത്പോയാലും ഞങ്ങൾ ഇത് നടത്തിയിരിക്കും എന്ന വെല്ലുവിളി ഉയർത്തുന്നു എന്നാണ് Achinthya Chinthyaroopa യുടെ വാദം. ഇന്ത്യ ഒട്ടാകെ പുറത്ത് വരുന്ന കണക്കുകൾ അനുസരിച്ചു കൊറോണയുടെ ലോകത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം ആണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതേ തീവ്രത തുടരുകയാണെങ്കിൽ ആരോഗ്യപ്രവർത്തകർ സ്വീകരിച്ച പല നിലപാടുകളും കാറ്റിൽ പറത്തിയ പട്ടം പോലെ ആകും എന്നത് തീർച്ച.
