Kerala

ഓർമ്മകൾ ഉണ്ടായിരിക്കണം രവിയെ – പിടുക്ക് കുടുങ്ങി പെട്ട കുരങ്ങനെ പോലെ ഷോ കാണിക്കാൻ പോയി ഇങ്ങനെ കുടുങ്ങി കിടന്ന മുൻ മേജർമാരും ഈ നാട്ടിലുണ്ട് – മേജർ രവിയെ ആക്ഷേപിച്ചു ജോമോൾ

വ്യത്യസ്തമായ കുറിപ്പുകളും ശക്തമായ നിലപാട് കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയയായ വ്യക്തിയാണ് ജോമോൾ ജോസഫ്.

പറയാനുള്ള കാര്യങ്ങൾ എല്ലാം യാതൊരു ഭയമില്ലാതെ വെട്ടിത്തുറന്ന് പറയുന്നതിനാൽ ഒരുപാട് വിമർശനങ്ങളും നേടാറുണ്ട്. അടുത്തിടെ കിറ്റക്സ് ഉടമയ്ക്കെതിരെ ജോമോൾ ജോസഫ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.നടൻ സുരേഷ് ഗോപിക്ക് എതിരെയും ജോമോൾ എത്തിയിരുന്നു.

ഇപ്പോഴിതാ മേജർ രവിയെ വിമർശിച്ച് ജോമോൾ ജോസഫ് പങ്കുവെച്ച കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയിടുക്കിൽ അകപ്പെട്ട ബാബു എന്ന യുവാവിന്റെ രക്ഷാപ്രവർത്തനത്തെ മേജർ രവിവിമർശിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ മേഖലയിൽ യോഗ്യതയില്ലാത്തവരെ നിയമിക്കരുത് എന്ന് മേജർ രവി വിമർശിച്ചു. ചെങ്കുത്തായ മലയിടുക്കിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടക്കില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത് വലിയ വീഴ്ചയായി.

ആ സമയത്ത് സൈന്യത്തെ വിളിച്ചിരുന്നെങ്കിൽ രക്ഷാപ്രവർത്തനം ഇത്രയും വൈകില്ലായിരുന്നു എന്ന് മേജർ രവി കുറ്റപ്പെടുത്തി. ഇപ്പോഴിതാ മേജർ രവിയുടെ പ്രതികരണത്തെ വിമർശിച്ച് രംഗത്തെത്തുകയാണ് ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജോമോൾ കാര്യങ്ങൾ പങ്കുവെച്ചത്.

ഇന്ത്യൻ പട്ടാളത്തിൽ മിടുക്കന്മാരായ ആളുകളുണ്ട്. എന്നാൽ ആ കൂട്ടത്തിലും വിവരംകെട്ട ചില മേജർമാർ കടന്നു കൂടാറുണ്ട്. മരത്തിനു മുകളിൽ കയറി ആപ്പൂരി ഷോ കാണിച്ച പിടുക്ക് കുടുങ്ങി പെട്ട കുരങ്ങനെപ്പോലെ ഷോ കാണിക്കാൻ പോയി ഇങ്ങനെ കുടുങ്ങിക്കിടന്ന മുൻ മേജർമാരും ഈ നാട്ടിലുണ്ട്.

അവസാനം വിവരം കെട്ട ഈ മുൻ മേജർമാരെ നാട്ടുകാർ ഇടപെട്ട് രക്ഷിക്കേണ്ടി വന്നു. ഓർമയുണ്ടായിരിക്കണം രവിയെ എന്നായിരുന്നു ജോമോൾ ജോസഫ് തന്റെ കുറിപ്പിലൂടെ പങ്കു വെച്ചത്. പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്ന മേജർ രവിയുടെ ചിത്രം പങ്കു വെച്ചായിരുന്നു ജോമോള് ഈ കുറിപ്പ് പങ്കുവെച്ചത്. നിരവധി പേരാണ് ജോമോൾ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയത്.

മലയാള സിനിമയിൽ നിരവധി മിലിട്ടറി സിനിമകൾ സമ്മാനിച്ച സംവിധായകനും ,തിരക്കഥാകൃത്തും ,നടനും റിട്ടയർഡ് മേജറുമാണ് മേജർ രവി. പഞ്ചാബിലും കാശ്മീരിലും നടന്ന തീവ്രവാദ ആക്രമണങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ആദരിച്ച് രാജ്യം 1991 ലും 1992 ലും അദ്ദേഹത്തിന് ഗാലന്ററി അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. 2006ൽ പുറത്തിറങ്ങിയ “കീർത്തിചക്ര ” എന്ന സിനിമയിലൂടെ അദ്ദേഹം ആദ്യമായി സംവിധായകൻ ആയി.

ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെ ആയിരുന്നു. ആ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന അവാർഡും അദ്ദേഹം നേടി. “മിഷൻ 90 ഡെയ്‌സ് “,”കുരുക്ഷേത്ര “,”കാണ്ഡഹാർ “,”കർമ്മ യോദ്ധ “,”പിക്കറ്റ് 43 “,”1971 ബിയോണ്ട് ബോർഡേഴ്സ് ” എന്നീ സിനിമകൾ ഒരുക്കിയ മേജർ രവി “പ്രിയം “,”രാക്കിളിപ്പാട്ട് “,””മിഷൻ 90 ഡെയ്‌സ് “,”കുരുക്ഷേത്ര “,”കാണ്ഡഹാർ “,”കർമ്മ യോദ്ധ “,”അനാർക്കലി “,”ഡ്രൈവിങ് ലൈസൻസ് “,”വരനെ ആവശ്യമുണ്ട് ” എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

The Latest

To Top