Film News

ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ!

Joy Mathew Fb post

വാളയാറിലെ പെൺകുട്ടികളുടെ ‘അമ്മ ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുവെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോട് പ്രതികരിച്ച് കൊണ്ട് നടനും സാമൂഹിക നിരീക്ഷകനും ആയ ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. ധർമ്മടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക് അവിടെ വോട്ട് ചെയ്യാൻ കഴിയുമായിരുന്നുവെകിൽ തന്റെ വോട്ട് തീർച്ചയായും താൻ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കാകും കൊടുക്കുക എന്നാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പ് വായിക്കാം,

നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .ശിരോമുണ്ഡനങ്ങൾ പലതുണ്ട് .അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും .എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് . വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ് .ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത് . വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് . ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല .

The Latest

To Top