ഏറെ ആരാധകർ ഉള്ള ഒരു കുടുംബ പരമ്പര ആയിരുന്നു ഉപ്പും മുളകും. അഞ്ചു വര്ഷക്കാലമായി ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. കേരളത്തിലെ യുവാക്കൾ പോലും ആരാധകർ ആയി ഉള്ള മറ്റൊരു പരമ്പരയും ഇല്ല എന്ന് പറയാം. അത്രത്തോളം പ്രേക്ഷക പ്രീതിയായിരുന്നു പരമ്പര നേടിയത്. ഉപ്പും മുളകിലെ കഥാപാത്രങ്ങളും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു മലയാളികൾക്ക്. ഓരോരുത്തരുടെയും വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താൽപ്പര്യം ഏറെ ആണ്. എന്നാൽ പരമ്പര അവസാനിച്ചതോടെ ആരാധകരും നിരാശർ ആയിരിക്കുകയാണ്. കാരണം അഞ്ചുവർഷക്കാലമായി സ്വന്തം കുടുംബത്തിലെ തന്നെ കാര്യങ്ങൾ ആയിരുന്നു മലയാളികൾ കണ്ടുകൊണ്ടിരുന്നത്.
View this post on Instagram
ഇപ്പോഴിതാ ലെച്ചുവിന്റെയും പാറുകുട്ടിയുടെയും ഏറ്റവും പുതിയ ചിത്രങ്ങള ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്. നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസിന്റെ വിഷുദിന സ്പെഷ്യൽ പരസ്യത്തിലായിരുന്നു ജൂഹിയും അമേയയും ഒന്നിച്ച് എത്തിയത്. കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോൾഡ് ആൻഡ് ഡയമൻസിനോടൊപ്പം… എന്ന് കുറിച്ചു കൊണ്ടാണ് പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം ജൂഹി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഓൺസ്‌ക്രീൻ സഹോദരങ്ങളെ വീണ്ടും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
