മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ജൂവൽ മേരി. അഭിനയ രംഗത്തേക്ക് വന്നതിനു ശേഷം താരം സോഷ്യൽ മീഡിയയിൽ തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
പലപ്പോഴും വളരെയധികം പ്രചോദനം നൽകുന്ന രീതിയിലുള്ള തലക്കെട്ടുകൾ ആണ് ചിത്രങ്ങൾക്ക് താരം നൽകുന്നത്. ജ്യൂവലിന്റെ ആത്മവിശ്വാസം ആ തലക്കെട്ടുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. ഏറ്റവുമൊടുവിൽ ജ്യൂവൽ പങ്കുവെച്ച് ചിത്രവും അതിൻറെ ക്യാപ്ഷനും ശ്രെദ്ധ നേടുന്നു. ആ ക്യാപ്ഷൻ ഇങ്ങനെയാണ്. എൻറെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ള ഭാഗം…?
അതിനുശേഷം ഒരു ക്വസ്റ്റ്യൻ മാർക്ക് ആണ് താരം കൊടുത്തിരിക്കുന്നത്. തുടർന്ന് എന്താവും എന്ന് അറിയണമെങ്കിൽ പോസ്റ്റിനു താഴേക്ക് നോക്കണം എന്ന് പറയുന്നു. കുറേ കുത്തുകൾക്ക് ശേഷം ” എൻറെ തല ” എന്ന ജുവൽ തന്നെ എഴുതി വച്ചിരിക്കുന്നുണ്ട്.
വെറുതെ പറ്റിച്ചു എന്ന് തുടങ്ങുന്ന കമൻറുകൾ ആണ് ഫോട്ടോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ ആരാധകരെല്ലാം പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയതിലൂടെയാണ് ജൂവൽ മേരി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി പത്തേമാരി, ഉട്ട്യോപ്പിയിലെ രാജാവ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.
രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജൂവൽ മേരി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സിംഗറിലെ അവതാരിക കൂടിയാണ് ജൂവൽ മേരി ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള ഒരു അവതാരിക കൂടിയാണ് ജൂവൽ.
മമ്മൂട്ടിക്കൊപ്പമുള്ള താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതും ആയിരുന്നു. കൂടുതലായും അടുത്ത സമയങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് നടിമാർ ചിത്രങ്ങൾക്ക് നൽകുന്ന ക്യാപ്ഷൻ ആണ്. നടിമാർ നൽകുന്ന ക്യാപ്ഷനിൽ ഉള്ള
പ്രശ്നങ്ങളാണ് പലപ്പോഴും ആളുകൾക്ക് അശ്ലീലം പോലും പറയാനുള്ള കാരണമാകുന്നത് എന്നും അടുത്ത സമയത്ത് ചർച്ചകൾ വന്നിരുന്നു.
ചില ചിത്രങ്ങൾക്ക് താഴെ രസകരമായ ചില ക്യാപ്ഷനുകൾ ആണ് നടിമാർ നൽകാറുള്ളത്. അതുകൊണ്ടുതന്നെ പലരും അത് ദ്വയാർത്ഥത്തിൽ എടുക്കുകയും അത്തരത്തിലുള്ള കമൻറുകളിൽ അത്തരം രീതിയിൽ സംസാരിക്കുകയും ചെയ്യുന്നത് പതിവാണ്.
ഇങ്ങനെ ഒരു അവസരം കൊടുത്തതിനു ശേഷം എന്തിനാണ് അങ്ങനെ ഒരു കമൻറ് ഇട്ട വ്യക്തിയെ ചീത്ത വിളിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം മറ്റൊരു താരത്തിന്റെ കമന്റിൽ വന്ന ഒരാൾ ചോദിച്ചത്. പ്രമോഷന് വേണ്ടിയാണോ ഇത്തരം ക്യാപ്ഷൻ ഒക്കെ നൽകുന്നതെന്നും ചിലർ ചോദിച്ചിട്ട് ഉണ്ടായിരുന്നു.
