ബോളിവുഡ് സിനിമാ ലോകത്തിൽ അഭിനയ ശൈലി കൊണ്ട് തന്നെ പ്രേക്ഷക മനസ്സ് കീഴ്ടക്കിയ താരമാണ് കജോൾ. അതെ പോലെ ജീവിതത്തിലും വളരെ സീരിയസ് ആയ വ്യക്തി കൂടിയാണെന്ന് എന്ന് മിക്കവരും പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ സ്‌ക്രീനില്‍ വളരെ കുസൃതിക്കാരിയാണെങ്കിലും സെറ്റില്‍ പോലും വളരെ ഗൗരവക്കാരിയാണത്രേ കജോള്‍. പക്ഷെ കജോള്‍ സിനിമയിലല്ലാതെ ഒപ്പിക്കുന്ന ഒരു കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. താരത്തിന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ കജോള്‍ തന്നെയാണത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വായുവിലേക്ക് ഒരു ആപ്പിള്‍ എറിയുകയും ശേഷം ഒരു കത്തികൊണ്ട് അത് രണ്ടായി അരിഞ്ഞുവീഴ്ത്തുകയുമാണ് കജോള്‍ ഇവിടെ. സിനിമയിലെന്ന പോലെ ഡ്യൂപ്പ് ഇല്ല, കട്ട് ഇല്ല, റീടേക്കുമില്ല. എല്ലാം ഒറ്റയടിക്ക് സംഭവിക്കുന്നു.
View this post on Instagram
കജോള്‍ വീണ്ടും ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘തന്‍ഹാജി’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് . വളരെ ദൈര്‍ഘ്യമേറിയ വേഷമെന്നതിലുപരി കഴമ്പുള്ള കഥാപാത്രത്തിലായി കജോളിന്റെ ശ്രദ്ധ മുഴുവനും. അതാണ് തന്‍ഹാജിയുടെ ഭാര്യ സാവിത്രിബായ് മാലുസാരെ എന്ന കഥാപാത്രം തിരഞ്ഞെടുക്കാന്‍ കാരണവും. ആ വര്‍ഷം 3.67 ബില്യണ്‍ രൂപയാണ് ഈ സിനിമ വാരിക്കൂട്ടിയത്. അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരായിരുന്നു കജോളിന്റെ സഹതാരങ്ങള്‍.
