Film News

അറബിക്കഥയിലെ നായികയെ തോൽപ്പിക്കും സൗന്ദര്യവുമായി കല്യാണി, ചിത്രങ്ങൾ വൈറൽ!

kalyani priyadarshan new photos

സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകൾ ആണ് കല്യാണി പ്രിയദർശൻ. തെലുങ് ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ എത്തിയത്. മലയാള സിനിമയിലെ തന്നെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് കല്യാണിയുടേതായി ഇറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. നൂറു കോടി രൂപ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ചിത്രം ആയിരിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. ഇപ്പോഴിതാ കല്യാണി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. മരക്കാർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ എടുത്ത അതി മനോഹരമായ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതി സുന്ദരിയായി ആണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്.

വളരെ മനോഹരമായി ഒരുങ്ങി ചിരിച്ചുകൊണ്ടിരിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ കണ്ടാൽ അറബിക്കഥകളിലെ നായികമാർ തോറ്റു പോകും എന്നാണു ആരാധകർ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് കുറച്ച് സമയം കൊണ്ട് ലഭിച്ചിരിക്കുന്നത്. അതി മനോഹരം, വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ആരാധകർ കൊടുക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്.

The Latest

To Top