യുവ നടിമാർക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് കല്യാണി പ്രിയദർശൻ. അനൂപ് സത്യൻ സംവിധാനം ചെയ്‌ത് ദുൽഖർ സൽമാനെ നായകനായ “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് ചുവടു വെച്ചത്.
തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് കല്യാണി പ്രിയദർശൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌തു പ്രണവ് മോഹൻലാലിന്റെ നായികയായി കല്യാണി എത്തിയ ഹൃദയം ഇന്നും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്‌ത് കല്യാണി നായിക ആയ “ബ്രോ ഡാഡി”യും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികളായ പ്രിയദർശന്റെയും ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ ലിസിയുടെ മകൾ ആയതു കൊണ്ടു തന്നെ സിനിമയിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടത് പ്രേക്ഷകർ ഒരിക്കലും മോശം പറയരുത് എന്ന് തന്നെയായിരുന്നു.
ഒരു കാലത്ത് ആരു തലയിൽ തോക്ക് വെച്ചു ചോദിച്ചാലും അഭിനയത്തിലേക്ക് വരില്ല എന്ന് പറഞ്ഞ വ്യക്തി ആയിരുന്നു കല്യാണി. കല്യാണിയുടെ നേരിയചിന്തയിൽ പോലുമില്ലാതിരുന്ന കാര്യമായിരുന്നു അഭിനയം എന്നും കല്യാണി പറയുന്നു. കല്യാണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും ക്യാമറയ്ക്ക് പിന്നിലായിരുന്നു. പിന്നീടാണ് തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്നത്. “ഹലോ” എന്ന തെലുങ്ക് സിനിമയായിരുന്നു കല്യാണിയുടെ ആദ്യ സിനിമ.
അതിനു ശേഷം തെലുങ്കിൽ നിരവധി അവസരങ്ങൾ തേടിയെത്തുകയായിരുന്നു. “വരനെ ആവശ്യമുണ്ട്” എന്ന ചിത്രം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് കല്യാണിയുടെ പ്രകടനത്തെ കുറിച്ച് അഭിപ്രായമറിയിക്കാൻ പ്രിയദർശൻ വിളിച്ചിരുന്നത്. അന്ന് പ്രിയദർശന്റെ സുഹൃത്തുക്കളിൽ പലരും കല്യാണിയെ ഇത്രയും നാൾ എവിടെയാണ് ഒളിപ്പിച്ചു വെച്ചത് എന്ന് ആണ് ചോദിച്ചത്. ആദ്യമായി അച്ഛൻ മകളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മെസ്സേജ് അയച്ചത് “വരനെ ആവശ്യമുണ്ട്” എന്ന സിനിമ കണ്ടതിനു ശേഷമാണ് എന്ന് പല അഭിമുഖങ്ങളിലും കല്യാണി പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ഇതാ കുട്ടിക്കാലത്ത് കടന്നു പോയ മാ ന സി ക സംഘർഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് കല്യാണി ഇപ്പോൾ. “ഹൃദയം” എന്ന സിനിമയുടെ വിജയത്തിനു ശേഷം രേഖ മേനോനുമായി നൽകിയ അഭിമുഖത്തിലാണ് കല്യാണി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അമ്മ ചെയ്ത ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കുന്നതാണ് കല്യാണി കണ്ടിട്ടുള്ളത്. “ചിത്രം”, “താളവട്ടം”, “വെള്ളാനകളുടെ നാട്” എന്നിവയിലെല്ലാം ലിസി മരിക്കുന്നത് ആയിരിക്കും. ഒന്നുകിൽ ഷോക്കടിച്ച് അല്ലെങ്കിൽ കു ത്തി കൊന്ന് ലിസി മരിക്കും.
വീട്ടിൽ കല്യാണിയെ നോക്കുവാനായി സഹായത്തിന് ഒരു സ്ത്രീ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അവർ ലിസിയുടെ “ചിത്രം” എന്ന സിനിമ കല്യാണി കാണിച്ചു കൊടുത്തപ്പോൾ അതിൽ മോഹൻലാൽ ലിസിയെ കൊ ല്ലു ന്ന രംഗം കണ്ടു. പ്രിയദർശനും ലാലും വർഷങ്ങൾ ആയിട്ടുള്ള സുഹൃത്തുക്കളാണ്. കല്യാണിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയും ഒരുപാട് സ്നേഹമുള്ള ആളുമാണ് ലാലങ്കിൾ. അങ്ങനെയുള്ള ലാൽ അങ്കിൾ സ്വന്തം അമ്മയെ കൊ ല്ലു ന്ന രംഗം കണ്ടു കല്യാണിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഇത്രയേറെ സ്നേഹിച്ച വ്യക്തി സ്വന്തം അമ്മയെ കൊ ല പ്പെ ടു ത്തുന്ന ത് കണ്ടു സങ്കടം സഹിക്കാനാവാതെ ഇരുന്ന് കല്യാണി പിന്നീട് ലാലിനെ കാണുമ്പോൾ ഉച്ചത്തിൽ നിലവിളിച്ച് ക ര യു മായി രുന്നു എന്ന് കല്യാണി വെളിപ്പെടുത്തി. ലി സി മരി ക്കുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ചിലതെല്ലാം ബ്ലോക്ക് ബസ്റ്റർ വരെയായിരുന്നു. എന്നാൽ സ്ക്രീനിൽ അ മ്മ മ രി ക്കു ന്ന ത് കാണുമ്പോൾ മകൾ ആയ കല്യാണിക്ക് വലിയ ആഘാതമായിരുന്നു എന്ന് കല്യാണി അഭിമുഖത്തിൽ തുറന്നു പറയുന്നു.
