Film News

കങ്കണയ്ക്ക് മുപ്പത്തിമൂന്നാം പിറന്നാൾ

kangana-ranaut

ഇന്ന്  മാർച്ച് 23ന് നടി കങ്കണ റണാവത്ത് തൻ്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.ഈ വേളയിൽ നടിയ്ക്ക് പിറന്നാൾ സമ്മാനം നൽകാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യിൽ കങ്കണയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.എല്‍ വിജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടിയായ ഷംന കാസിമാണ് ചിത്രത്തിൽ ശശികലയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.’

 

kangana-ranaut

ബോളിവുഡ് സിനിമയിലെ വിവാദങ്ങളുടെ തോഴി എന്ന വിശേഷണത്തോടെയാണ് അടുത്തിടെയായി കങ്കണ റണാവത്ത് പരാമർശിക്കപ്പെടാറുള്ളത്. അടുത്തിടെ നടി നടത്തിയ പല പരാമർശങ്ങളും സിനിമയിലെ പല വിഗ്രഹങ്ങളേയും ഇല്ലാതാക്കുന്ന തരത്തിലുള്ളതായിരുന്നു. വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളില്‍ പലരും നിയമ നടപടിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിനു പിന്നാലെ സ്വയം പുകഴ്ത്തലുകളും നടി നടത്തി.

കങ്കണയുടെ പിറന്നാൾ ദിനത്തിൽ  സംഘടിപ്പിച്ചിരിക്കുന്ന വലിയ ചടങ്ങിൽ വെച്ച് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നടി തന്നെ ട്രെയിലർ പുറത്ത് വിടുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥ എഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Most Popular

To Top