ബോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരം കങ്കണ റണൗട്ട് സുപ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം എമര്‍ജന്‍സിയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് ഈ ചിത്രത്തില്‍ കങ്കണ അഭിനയിക്കാന്‍ പോകുന്നത്. അതെ പോലെ തന്നെ ഇന്ദിരാഗാന്ധിയായി വേഷമിടാനുള്ള തയ്യാറെടുപ്പുകള്‍ കങ്കണയും ടീമും തുടങ്ങി കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇതിനായി ബോഡി സ്‌കാനിങും മറ്റ് അനുബന്ധ ജോലികളും നടത്തുന്നതിന്റെ ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍മീഡിയ വഴി ആരാധകർക്കായി പങ്കുവെച്ചു. പൊളിറ്റിക്കല്‍ ഡ്രാമയായ എമര്‍ജന്‍സി ഒരിക്കലും ഒരു ബയോപിക്കായിരിക്കില്ലെന്നും ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ചില സംഭവങ്ങളായിരിക്കും സിനിമയുടെ പ്രേമയമെന്നും നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
View this post on Instagram
അതെ പോലെ അടിയന്തിരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ ഭാരത ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളെല്ലാം സിനിമയിൽ ഉള്‍പ്പെടും. സായ് കബീറാണ് സിനിമയുടെ സംവിധായകന്‍. അനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകും. ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുങ്ങുന്നതെന്നും കങ്കണ നേരത്തെ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ച് കൊണ്ട് അറിയിച്ചിരുന്നു.
View this post on Instagram
ഇന്ദിര ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരായി നിരവധി പ്രമുഖതാരങ്ങള്‍ അഭിനയിക്കും. എന്നാല്‍ അഭിനേതാക്കളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കങ്കണയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവി എന്ന സിനിമയില്‍ കങ്കണയാണ് ടൈറ്റില്‍ റോളിലെത്തിയിരിക്കുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്ത സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും.
