സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരിയായി മാറിയ താരമാണ് കനിഹ. നിരവധി ചിത്രങ്ങളിലെ വളരെ മനോഹരമായ കഥാപാത്രങ്ങളിലൂടെ ആസ്വാദക മനസ്സിൽ ആഴത്തിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. അതെ പോലെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കനിഹ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത് കടല്‍ തീരത്ത് നില്‍ക്കുന്ന ഏറെ മനോഹരമായ ചിത്രങ്ങളാണ്.
View this post on Instagram
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഈ പ്രപഞ്ചം നമ്മുടെ നിശബ്ദതയും കേള്‍ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കനിഹ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
View this post on Instagram
ആ വര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കഹിന അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
