അഭിനയ മികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കങ്കണ റണൗട്ട്.
2006 ൽ “ഗ്യാങ്‌സ്റ്റർ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. നായകന്മാർ വാഴ്ന്നിരുന്ന ബോളിവുഡിൽ കങ്കണയുടെ നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ മികച്ച സ്വീകാര്യത നേടി.
വളരെ ചുരുങ്ങിയ കാലം കൊണ്ട് നാല് തവണ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള നടിയാണ് കങ്കണ. അഭിനയത്തിലെന്ന പോലെ വി വാ ദ ങ്ങളുടെ നായിക കൂടിയാണ് കങ്കണ. പല താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും വി വാ ദ ങ്ങ ളും ഉന്നയിച്ച് കങ്കണ രംഗത്തെത്താറുണ്ട്. ഹൃതിക് റോഷൻ, ആമിർ ഖാൻ, ദീപിക പദുകോൺ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.
ബോളിവുഡ് താരങ്ങൾക്കും സംവിധായകർക്കും നിർമാതാക്കൾക്കും എതിരെ കങ്കണയുടെ പ്രസ്താവനകളും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ താരം സ്വീകരിക്കുന്ന നിലപാടുകൾ എല്ലാം വിവാദങ്ങൾ ആയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ പരിധി ലംഘിച്ചപ്പോൾ ട്വിറ്റർ പോലും കങ്കണയുടെ അക്കൗണ്ട് ബാൻ ചെയ്‌തു. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ ആദിത്യ പഞ്ചോലിക്കെതിരെ ആരോപണങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.
ഇപ്പോഴിതാ ആലിയ ഭട്ടിനെ വിമർശിച്ചു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. താര കുടുംബത്തിൽ ജനിച്ച് പിന്നീട് വളരെ ചെറിയ പ്രായത്തിൽ തന്നെ ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് ആലിയ ഭട്ട്. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ഡാനിന്റെയും ഇളയ മകളാണ് ആലിയ ഭട്ട്. 1999ൽ “സംഘർഷ്” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആലിയ ഭട്ട്, കരൺ ജോഹർ സംവിധാനം ചെയ്ത “സ്റ്റുഡന്റ് ഓഫ് ദ ഇയർ” എന്ന ചിത്രത്തിൽ 2012ലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് “ടു സ്റ്റേറ്റ്”, “ഡിയർ സിന്ദഗി”, “ബദ്രിനാഥ് കി ദുൽഹനിയ”, “ഹൈവേ”, “ഉടുത്ത പഞ്ചാബ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഇടം നേടാൻ ആലിയയ്ക്ക് സാധിച്ചു. തന്റെ പ്രായത്തെക്കാൾ പക്വതയുള്ള വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടാൻ ആലിയയ്ക്ക് സാധിച്ചു. മികച്ച അഭിനയത്തിന് നിരവധി തവണ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആലിയ 2019ൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു.
തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ റാം ചരണും,ജൂനിയർ എൻടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന രാജമൗലിയുടെ “ആർ ആർ ആർ” എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ആലിയ. ഇത് കൂടാതെ സഞ്ജയ് ലീല ബൻസാലിയുടെ “ഗാംഗുഭായ് കത്തിയവാദി”എന്ന ചിത്രത്തിൽ ടൈറ്റിൽ വേഷമാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണം ആണ് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.
ആലിയക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് കങ്കണ. ആലിയയ്ക്ക് സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ല എന്നാണ് കങ്കണ കുറിച്ചത്. തന്റെ ഏറ്റവും പുതിയ കുറിപ്പിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെ ബോളിവുഡ് മാഫിയ ഡാഡി എന്നാണ് കങ്കണ വിശേഷിപ്പിച്ചത്. ഈ മാസം 25ന് പുറത്തിറങ്ങുന്ന ആലിയയുടെ “ഗാംഗുഭായ് കത്തിയവാദി” എന്ന ചിത്രത്തിനെ വിമർശിച്ചാണ് കങ്കണ കുറിപ്പ് പങ്കു വെച്ചത്. വരുന്ന വെള്ളിയാഴ്ച 200 കോടി രൂപയാണ് ബോക്സ്ഓഫീസിൽ കത്തി ചാരം ആകാൻ പോകുന്നത് എന്ന് കങ്കണ കുറിച്ചു. കടുത്ത ഭാഷയിലാണ് ആലിയയെ കങ്കണ വിമർശിച്ചത്. തന്റെ നിലപാടുകൾ കൊണ്ട് ഇപ്പോൾ ഒരുപാട് ഹേറ്റേഴ്സിനെ നേടുകയാണ് കങ്കണ.
