Film News

കുടുംബത്തിലെ ഏറ്റവും ഇളയ ആളെ കാണാൻ തന്റെ അമ്മായിയമ്മ ഇത് വരെ വന്നില്ല, സങ്കടം അറിയിച്ച് കരീന!

ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള താരകുടുംബമാണ് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. ഇവരുടെ ആദ്യ കണ്മണിയായ തൈമൂറിന് അച്ഛനെയും അമ്മയെയും പോലെ തന്നെ നിരവധി ആരാധകർ ആണ് ഉള്ളത്. കരീന രണ്ടാമതും ഗർഭിണി ആണെന്നുള്ള വാർത്ത ലോക്ക്ഡൗൺ സമയത്ത് ആണ് പുറത്ത് വന്നത്. നിരവയറുമായി നിൽക്കുന്ന കരീനയുടെ ചിത്രങ്ങൾ എല്ലാം ഇതിനോടകംതന്നെ പുറത്ത് വന്നിരുന്നു. ശേഷം താരം ഒരു ആൺകുഞ്ഞിനും ജന്മം നൽകിയിരുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ കുട്ടിയെ കാണാൻ തന്റെ ഭർത്തൃമാതാവിന് ഇത് വരെ വരാൻ കഴിഞ്ഞില്ല എന്ന വാർത്ത ദുഖത്തോടെ പറയുകയാണ് കരീന. കരീനയുടെ വാക്കുകൾ ഇങ്ങനെ,

‘അമ്മയെ കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവര്‍ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് ഞാന്‍ പറയുക? ഈ ഭൂമിയില്‍ ഏറ്റവും യോഗ്യയായ സ്ത്രീകളില്‍ ഒരാളാണ് എന്റെ ഭര്‍തൃമാതാവ് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇത്രയേറെ സ്‌നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭര്‍തൃമാതാവായി ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു കാര്യത്തില്‍ മാത്രമാണ് വിഷമമുള്ളത്. കോവിഡിന് മുന്‍പ് സ്ഥിരമായി അമ്മയ്‌ക്കൊപ്പം ചിലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയാത്തതില്‍ നിരാശയുണ്ട്. മാത്രമല്ല കുടുംബത്തിലെ ഏറ്റവും ഇളയ ആളെ കാണാന്‍ അമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അമ്മയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

The Latest

To Top