മലയാള പ്രേക്ഷകരെ എന്നും കുടുകുടെ ചിരിപ്പിക്കുന്ന നടനാണ് ഇന്നസെൻറ്. ഇന്നസെന്റിനെ പ്രത്യേകമായി മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ഇപ്പോഴിതാ കാവ്യ മാധവൻ സംഘടനയിൽ നിന്നും രാജി വെക്കാൻ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്നസെൻറ്. ഒരു പരിപാടിയിലാണ് താരം ഇതിനെപ്പറ്റി വാചാലനായത്. താരം പറയുന്നത് ഇങ്ങനെയാണ്, ഒരിക്കൽ അമ്മയുടെ അംഗങ്ങൾക്കുള്ള ഇൻഷുറൻസിന് പണം കണ്ടെത്താനുള്ള പരിപാടികൾ നടക്കുന്ന സമയം, അപ്പോൾ കാവ്യമാധവൻ തന്നെ അടുത്ത് വന്ന് തന്നെ ഇങ്ങനെ നോക്കിയിരിക്കുകയാണ്.
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഈ അസുഖം വന്നിട്ട് അങ്കിളിനെ ഒരു മാറ്റവും ഇല്ല എന്നാണോ, ഒന്നും ഇല്ല എന്നാണോ അതോ മാറ്റം ഉണ്ട് എന്നാണോ തന്നെ മുടി പോയത് കണ്ടിട്ടാണോ, ഇങ്ങനെ പോയി ഒരു ദിവസം ഇല്ലാതെയാകും എന്ന് പറഞ്ഞപ്പോൾ ആ കുട്ടികളുടെ മുഖം പൊത്തി കളഞ്ഞിരുന്നു.
എന്താണ് അങ്കിൾ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ചോദിച്ചു, അങ്കിളിന് പോലെ ഒരാൾക്ക് അസുഖം വരേണ്ട കാര്യം ഉണ്ടോ എന്ന് ഞാൻ മനസ്സിൽ ആലോചിക്കുന്നത് എന്നാണ് പറഞ്ഞത്. അപ്പോൾ അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ് കാവ്യ. അവളോട് ഞാൻ ഒരു രസകരമായ രീതിയിൽ പറഞ്ഞു അമ്മയിൽ നിന്ന് 10 പൈസ പറ്റിച്ചാൽ ഇങ്ങനെയുള്ള അസുഖങ്ങൾ വരുന്നത് മനസ്സിലായി. അങ്കിൾ മിണ്ടാതിരിക്കു എന്ന് പറഞ്ഞ് അവൾ നിന്നു.
ചെറുപ്പത്തിലെ എന്റെ മകളായി ഒക്കെ അഭിനയിച്ചിട്ടുണ്ട്. അത്രയും അടുപ്പമുള്ള കുട്ടിയാണ്. തമാശ പറയല്ലേ എന്ന് പറഞ്ഞു അവൾ പോയി. അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ തന്നെ വിളിച്ചു. അങ്കിളേ കാവ്യ ആണെന്ന് പറഞ്ഞു, അങ്കിൾ പറഞ്ഞ കാര്യം ഞാൻ അമ്മയോടും അച്ഛനോടും ഒക്കെ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു നമുക്ക് ഒന്നും വരില്ല. അത് ചോദിക്കാൻ വിളിച്ചതാണ് എന്നും കൂട്ടിച്ചേർത്തു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞു വിളിച്ചിട്ട് രാജി വയ്ക്കുകയാണ് എന്ന് തന്നോട് പറഞ്ഞു. താൻ പറഞ്ഞത് കാര്യമായി എടുത്തു എന്ന് അപ്പോൾ തന്നെ മനസ്സിലായി.
പിന്നീട് അവളെ വിളിച്ച് തമാശയായി പറഞ്ഞതാണെന്ന് പറഞ്ഞു കൊടുത്തു. അങ്ങനെയാണ് ഇന്നസെൻറ് പറയുന്നത്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയായിരുന്നു കാവ്യാ മാധവൻ. എന്നും മലയാളികൾ ഹൃദയത്തോട് ചേർത്തു വെച്ച ഒരു സാന്നിധ്യം തന്നെ.
ഇന്നും കാവ്യയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന കാവ്യയെ സ്നേഹിക്കുന്ന ഒരുപിടി മലയാളികളുണ്ട്.അവരുടെ മനസ്സിൽ നാടൻ സൗന്ദര്യത്തിന് ഉദാഹരണമാണ് കാവ്യ. വിടർന്ന കണ്ണുകളും നീളൻമുടികളും ഉള്ള ആ സുന്ദരി. ദിലീപുമായുള്ള വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് കാവ്യ. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമായി തിരക്കിലാണ് താരം.
