India

ഐ പി എൽ ലേലത്തിൽ താരങ്ങളേക്കാൽ തിളങ്ങിയ ആളെ പിടികിട്ട്യോ ? ആള് വെറും ചില്ലറക്കാരിയല്ല

2022 ഐപിഎൽ താരലേലം അവസാനിക്കുമ്പോൾ താരങ്ങൾക്ക് വേണ്ടിയുള്ള ബിഡിങ്ങുകൾക്ക് ഒപ്പം തന്നെ ലേലത്തിൽ പങ്കെടുത്ത ഫ്രാഞ്ചൈസി ഓണർമാറുകളും ആരാധകർക്ക് ഇടയിൽ ശ്രദ്ധേയമായിരിക്കുകയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓക്ഷൻ ടേബിളിൽ ഷാരൂഖാനിന്റെ മക്കളായ ആര്യനും സുഹാന ഖാനും എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജൂഹി ചൗളയുടെ മകൾ എത്തിയതിന്റെ ചിത്രങ്ങളും വൈറൽ ആയിരുന്നു.

ഇവരുടെ ചിത്രങ്ങളും വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ബോളിവുഡിലെ കിംഗ് ഖാനിന്റെ മക്കളെക്കാൾ കൂടുതൽ ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ജനപ്രീതി നേടുകയും ചെയ്തത് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ബിഡ് ചെയ്തിരുന്ന യുവതിയായിരുന്നു. ഹൈദരാബാദ് ഓക്ഷൻ ടേബിളിൽ ഉണ്ടായിരുന്ന ആ യുവതി ആരായിരുന്നു എന്ന അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ.

ഹൈദരാബാദിന്റെ സുന്ദരിയായ ആ ഉടമ ആരാണ് എന്ന് തുടങ്ങിയ ചോദ്യങ്ങൾ എല്ലാം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അത് മറ്റാരുമല്ല സൺറൈസ് ഹൈദരാബാദിന്റെ സഹ ഉടമ ആയ കാവ്യ മാരൻ ആണെന്ന് അറിഞ്ഞതോടെ ആരാണ് കാവ്യ മാരൻ എന്ന അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ. ഇതോടെ ആരാധകർ ഒരുപാട് അന്വേഷിച്ച ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

സൺ നെറ്റ്‌വർക്ക് ചെയർമാനും മാധ്യമ വ്യവസായിയുമായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമയാണ് 30 വയസ്സുള്ള ഈ സുന്ദരി. ഇതിനു മുമ്പ് സൺ ടിവിയുടെ സൺ ന്യൂസിലും എഫ് എം ചാനലുകളിലും എല്ലാം മേൽനോട്ടം വഹിച്ചിരുന്നത് കാവ്യയാണ്. മുൻ തമിഴ്നാട് മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ എം കരുണാനിധിയുടെ മരുമകനാണ് കാവ്യയുടെ അച്ഛൻ കലാനിധി മാരൻ.

കാവ്യയുടെ അമ്മാവൻ ദയാനിധി മാരൻ ചെന്നൈ സെൻട്രലിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ശനി, ഞായർ ദിവസങ്ങളിലായി ബംഗളുരുവിൽ നടന്ന ഐപിഎൽ 2022 ലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഡയറക്ടർ ടോം മൂടി, ബൗളിംഗ് മെമ്പർ മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമായിരുന്നു ഉടമയായ കാവ്യ മാരൻ വന്നെത്തിയത്. ഇതാദ്യമായിട്ടാണ് ഓക്ഷൻ ടേബിളിൽ കാവ്യ എത്തുന്നത്.

ഇതിനു മുമ്പ് 2018 ഐപിഎൽ സീസണിൽ ആയിരുന്നു ഹൈദരാബാദിന്റെ ജേഴ്‌സി അണിഞ്ഞ് കാവ്യ സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷവും ലേലത്തിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു കാവ്യ മാരൻ. കാവ്യയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

The Latest

To Top