ബാലതാരമായി വന്നു മലയാള സിനിമയിൽ കാവ്യ വസന്തം തന്നെ തീർത്ത താരമാണ് കാവ്യ മാധവൻ. സ്ത്രീകൾക്ക് തന്നെ അസൂയ തോന്നും വിധമുള്ള സൗന്ദര്യം ആയിരുന്നു താരത്തിന്റേത്. അത് കൊണ്ട് തന്നെ യുവാക്കളുടെ എല്ലാം ഇഷ്ട്ട താരം ആയിരുന്നു കാവ്യ. ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കില്ല എന്ന കാവ്യയുടെ തീരുമാനം കുടുംബപ്രേക്ഷകരുടെ താരത്തെ കൂടുതൽ അടുപ്പിച്ചിരുന്നു. ഇപ്പോൾ ഭർത്താവ് ദിലീപിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം. കാവ്യയെ കുറിച്ച് ഫാൻസ് ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,
എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു? ഇന്നലെ വന്നൊരു ചോദ്യം ആയിരുന്നു ഇത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് വ്യക്തമായില്ല. ഇന്ന് സഹതാരളായി അഭിനയിക്കുന്നവർക്കു പോലും ഫാൻ പേജ് ഉള്ളപ്പോൾ ഒരു ദശാബ്‌ദത്തിന്റെ തന്നേ മുഖശ്രീ ആയിരുന്ന ഒരു നായികക്ക് എന്തുകൊണ്ട് ഫാൻ പേജ് ആയികൂടാ, അവരുടെ അഭിനയ ചാരുതയ്ക്കൊപ്പം കാവ്യ എന്ന വ്യക്തിയെ കൂടെ ഞങ്ങൾ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിൽ അവരെടുത്ത തീരുമാനങ്ങൾ അവരുടെ ശരികളാകും. ആ തീരുമാനങ്ങൾക്കു പിന്നിൽ നിങ്ങൾക്കോ ഞങ്ങൾക്കോ അറിയാത്ത കാരണങ്ങൾ ഉണ്ടാകും. അതു പൂർണമായി തെറ്റാണെന്നോ ശരിയാണെന്നോ നമുക്ക് ആർക്കും പറയാൻ പറ്റില്ല’നിങ്ങളിൽ ചിലർ അതിൽ കുറ്റങ്ങൾ മാത്രം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞങ്ങൾ അതിലെ ശരികളെ കണ്ടെത്താൻ ശ്രമിക്കുന്നു.
അതിനു ഞങ്ങൾക്ക് ഞങ്ങളുടേതായ ന്യായങ്ങളുമുണ്ട്. അതിന്റെ ബലത്തിലാണ് ഞങ്ങൾ കാവ്യക്ക് വേണ്ടി ഫാൻ പേജ് തുടങ്ങിയതും. അതു ഞങ്ങളുടെ സ്വന്തന്ത്ര്യം. അതിനോട് തീർത്തും യോജിക്കാൻ പറ്റാത്തവർക്ക് അൺഫോളോ ചെയ്യാം. പിന്നെ വെറുക്കുന്നവരോടാണ്, ഞങ്ങളുടെ പേജിൽ എന്തിടണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്. അതിൽ എന്തേലും ബുദ്ധിമുട്ടുള്ളവർ അൺഫോളോ ചെയ്തേക്കൂ. ഞങ്ങൾക്കിഷ്ടമില്ലാത്ത എന്തേലും കണ്ടാൽ ഞങ്ങൾ അത് ഡിലീറ്റ് അല്ലെങ്കിൽ ബ്ലോക്ക് ചെയ്യും. പിന്നെ എന്തുകൊണ്ട് റിയാക്റ്റ് ചെയുന്നില്ല എന്നുവെച്ചാൽ ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ലൈഫിൽ കയറി നോക്കുവാനും അഭിപ്രായം പറയുവാനും ചിലർക്കു പ്രത്യേക താത്പര്യം ആണ് ഇങ്ങനെയുള്ളവരോട് റിയാക്റ്റ് ചെയുവാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്’,
